News Round Up : കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Feb 14, 2021, 09:11 PM IST
  • PM Modi In Kochi : നമസ്കാരം കൊച്ചി, നമസ്ക്കാരം കേരളം 6100 കോടി രൂപയുടെ പദ്ധതികൾ സമ‌ർപ്പിച്ച് Prime Minister Narendra Modi
  • NCP പിളർന്നു,പുതിയ പാർട്ടി NCP Kerala, തനിക്കാണ് ശക്തിയെന്ന് കാപ്പൻ ആശങ്കകൾക്കും,ആഭ്യൂഹങ്ങൾക്കും വിരാമം
  • Covid Update: കേരളത്തില്‍ വൈറസ് വ്യാപനം ഗുരുതരം, 4,612 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു
  • Donald Trump Impeachment Trial: യുഎസ് സെനറ്റ് മുൻ US പ്രസിഡന്റിനെ കുറ്റവിമുക്തനാക്കി
News Round Up : കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

PM Modi In Kochi : നമസ്കാരം കൊച്ചി, നമസ്ക്കാരം കേരളം 6100 കോടി രൂപയുടെ പദ്ധതികൾ സമ‌ർപ്പിച്ച് Prime Minister Narendra Modi
6100 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് Prime Minister Narendra Modi. അഞ്ചോളം വികസന പദ്ധിതകളാണ് പ്രധാനമന്ത്രി കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ നാടിന് സമർപ്പിച്ചത്. റോഡ് നിർമാണമല്ല അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, അടുത്ത തലമുറക്കായിട്ടുള്ള വികസനമാണ് രാജ്യത്തിന്റെ ലക്ഷ്യം പ്രധാനമന്ത്രി മോദി കൊച്ചിയിൽ വെച്ചുള്ള ചടങ്ങിൽ പറയുകയും ചെയ്തു. 

BPCL Projects: അറുവുശാലയിലേക്ക് നയിക്കും മുന്‍പ് കാടിവെള്ളം നല്‍കുന്നതുപോലെ! രണ്ട് മാസത്തിനുള്ളില്‍ BPCL വിറ്റുതുലയ്ക്കും, രൂക്ഷ വിമര്‍ശനവുമായി K C Venugopal
കൊച്ചിയിലുള്‍പ്പെടെ നാല് റിഫൈനറികളുള്ള  BPCL പ്ലാന്‍റും അതിനോടനുബന്ധിച്ചുള്ള 2000 ഏക്കറിനടുത്ത് ഭൂമിയും കുത്തകകള്‍ക്ക് തീറെഴുതുവാനുള്ള നീക്കമാണ് നടക്കുന്നതെന്ന്   AICC ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.  കേന്ദ്ര സർക്കാർ തന്നെ വില്പനയ്ക്ക് വെച്ച ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിലെ പുതിയ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പ്രഹസനത്തിനാണ് കേരളം ഇന്ന്  സാക്ഷ്യം വഹിച്ചതെന്ന് കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. 

NCP പിളർന്നു,പുതിയ പാർട്ടി NCP Kerala, തനിക്കാണ് ശക്തിയെന്ന് കാപ്പൻ ആശങ്കകൾക്കും,ആഭ്യൂഹങ്ങൾക്കും വിരാമം
ആശങ്കകൾക്കും,ആഭ്യൂഹങ്ങൾക്കും വിരാമമിട്ട് ഒടുവിൽ എൻ.സി.പി പിളർന്നു. കാപ്പൻ വിഭാ​ഗം ഇനി മുതൽ എൻ.സി.പി കേരള എന്ന പാർട്ടിയിലായിരിക്കും അറിയപ്പെടുക.നിലവിലെ എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്ന് കാപ്പൻ വ്യക്തമാക്കിയതോടെ ആ കാര്യത്തിലും ഏതാണ്ട് വ്യക്തത വന്നു കഴിഞ്ഞു.

Covid Update: കേരളത്തില്‍ വൈറസ് വ്യാപനം ഗുരുതരം, 4,612 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു
കേരളത്തില്‍  കോവിഡ്‌  വ്യാപനം ഗുരുതരമായി തുടരുന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട  കണക്കുകള്‍ അനുസരിച്ച് ഇന്നും സംസ്ഥാനത്ത് നാലായിരത്തില്‍ അധികം ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

Donald Trump Impeachment Trial: യുഎസ് സെനറ്റ് മുൻ US പ്രസിഡന്റിനെ കുറ്റവിമുക്തനാക്കി
യുഎസ് ക്യാപിറ്റോൾ ആക്രമണത്തെ തുടർന്ന് ഇംപീച്ച്മെന്റ് വിചാരണ നേരിട്ടിരുന്ന മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ശനിയാഴ്ച്ച യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. ട്രമ്പിന്റെ രണ്ടാം ഇംപീച്ച്മെന്റ് ട്രയലായിരുന്നു ഇത്. റിപ്പബ്ലിക്കൻ മെമ്പർമാരുടെ വോട്ടുകളെ തുടർന്നാണ് സെനറ്റ് ഡൊണാൾഡ് ട്രംപിനെ  കുറ്റവിമുക്തനാക്കിയത്.

IND vs ENG : R Ashwin ന്റെ മുന്നിൽ കറങ്ങി വീണ് English Team, ഇന്ത്യക്ക് 249 റൺസിന്റെ ലീഡ്
രണ്ടാം Chennai Test ൽ ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 249 റൺസിന്റെ ലീഡ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 329 റൺസ് പിന്തുടർന്ന് ഇം​ഗ്ലീഷ് ടീമിന് 134 റണസ് മാത്രമെ എടുക്കാൻ സാധിച്ചുള്ള. അദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലെ പോലെ രവിചന്ദ്രൻ അശ്വിന്റെ മുന്നിൽ പതറി പോകുകയായിരുന്നു ജോ റൂട്ടും കൂട്ടരും. അശ്വിൻ അഞ്ച് വിക്കറ്റ് നേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News