അന്ന് പുകയില ഇന്ന് ചത്ത തവള... സര്‍ക്കാരിന്റെ ഓണക്കിറ്റ് വീണ്ടും വിവാദത്തില്‍

സര്‍ക്കാരിന്റെ ഓണക്കിറ്റിലെ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.

Last Updated : Aug 28, 2020, 11:46 PM IST
  • കഴിഞ്ഞ ദിവസം കോഴിക്കോട് നടുവണ്ണൂരിലെ സൗത്ത് 148- ാ൦ റേഷന്‍ കടയില്‍ വിതരണ൦ ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്നും നിരോധിത പുകയില ഉത്പന്ന൦ കണ്ടെത്തിയിരുന്നു.
  • നരയംകുളം ആര്‍പ്പാമ്പറ്റ ബിജീഷിന് ലഭിച്ച കിറ്റിലെ ശര്‍ക്കരയില്‍ നിന്നുമാണ് ചത്ത തവളയെ കിട്ടിയത്. ചത്ത് ഉണങ്ങിയ നിലയിലാണ് തവളയെ കണ്ടെത്തിയത്.
അന്ന് പുകയില ഇന്ന് ചത്ത തവള... സര്‍ക്കാരിന്റെ ഓണക്കിറ്റ് വീണ്ടും വിവാദത്തില്‍

നരയംകുളം: റേഷന്‍ കട വഴി ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത തവള. നരയംകുളത്തെ റേഷന്‍കടയില്‍ നിന്നും വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്നുമാണ് ചത്ത തവളയെ കിട്ടിയത്. നരയംകുളം ആര്‍പ്പാമ്പറ്റ ബിജീഷിന് ലഭിച്ച കിറ്റിലെ ശര്‍ക്കരയില്‍ നിന്നുമാണ് ചത്ത തവളയെ കിട്ടിയത്.

ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിരോധിത പുകയില ഉത്പന്നം; പ്രതിഷേധം

ചത്ത് ഉണങ്ങിയ നിലയിലാണ് തവളയെ കണ്ടെത്തിയത്. റേഷന്‍ കടയുടമയെ വിവരമറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് നടുവണ്ണൂരിലെ സൗത്ത്  148- ാ൦ റേഷന്‍ കടയില്‍ വിതരണ൦ ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്നും നിരോധിത പുകയില ഉത്പന്ന൦ കണ്ടെത്തിയിരുന്നു. സര്‍ക്കാരിന്റെ ഓണക്കിറ്റിലെ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.

More Stories

Trending News