Nipah Virus: സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 6 നിപ കേസുകൾ; മരണം 2; കൂടുതൽ ഫലം ഇന്നറിയാം

Nipah Alert: കോഴിക്കോട് നഗരത്തിൽ നിപ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്.

Written by - Ajitha Kumari | Last Updated : Sep 16, 2023, 08:36 AM IST
  • സംസ്ഥാനത്ത് ഇതുവരെ ആറു പേർക്കാണ് നിപ സ്ഥിരീകരിച്ചത്
  • ഇതിൽ രണ്ടുപേർ മരിച്ചു, നാലുപേരുടെ ചികിത്സ നടക്കുന്നു
  • സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും
Nipah Virus: സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 6 നിപ കേസുകൾ; മരണം 2; കൂടുതൽ ഫലം ഇന്നറിയാം

കോഴിക്കോട്:  സംസ്ഥാനത്ത് ഇതുവരെ ആറു പേർക്കാണ് നിപ സ്ഥിരീകരിച്ചത്.  ഇതിൽ രണ്ടുപേർ മരിച്ചു. നാലുപേരുടെ ചികിത്സ നടക്കുന്നു. നിപ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും.  ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക എന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ 83 പേരുടെ പരിശോധനാ ഫലം  നെഗറ്റീവായത് സംസ്ഥാനത്തിന് വലിയ ആശ്വാസമായിരുന്നു.

Also Read: നിപ്പ: കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച്ച കൂടെ അവധി, ആദ്യം മരിച്ചയാള്‍ക്കും രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് നഗരത്തിൽ നിപ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. നിപ ബാധിച്ച് നാല് പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിനിടയിൽ നിപ ആദ്യം റിപ്പോർട്ട്‌ ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.  ഇന്നലെ മേഖലയിൽ കേന്ദ്ര സംഘം സന്ദർശനം നടത്തിയിരുന്നു.

Also Read: റേഷൻ കാർഡ് ഉടമകൾക്ക് ബമ്പർ ലോട്ടറി, സൗജന്യ ഗോതമ്പ് അരി എന്നിവയ്‌ക്കൊപ്പം പഞ്ചസാരയും!

നിപ ബാധയെ തുടർന്ന് കോഴിക്കോട് പുതിയ കണ്ടെയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് പുതുതായി പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണുകൾ. സമ്പർക്ക പട്ടികയിലുള്ളത് 1080 പേരാണ്. പ്രൊഫഷണൽ കോളേജുകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി ഒരാഴ്ചത്തേക്ക് നീട്ടി. ക്ലാസുകൾ ഓൺലൈനായിട്ടായിരിക്കും നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News