ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ അച്ച്യുതന്‍ ചരിഞ്ഞു

ശാന്തപ്രകൃതക്കാരനാണ്. ക്ഷേത്രത്തില്‍ സ്ഥിരമായി ശീവേലികളിലും എഴുന്നള്ളിപ്പുകളിലും പങ്കെടുപ്പിക്കാറുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 11, 2022, 11:51 AM IST
  • ക്ഷേത്രത്തില്‍ സ്ഥിരമായി ശീവേലികളിലും എഴുന്നള്ളിപ്പുകളിലും പങ്കെടുപ്പിക്കാറുണ്ട്
  • വെട്ടിയാട്ടില്‍ ഉണ്ണികൃഷ്ണനാണ് അച്ച്യൂതനെ ക്ഷേത്രത്തില്‍ നടയിരുത്തിയത്.
  • മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കാന്‍ കോടനാട് വനത്തിലേക്ക് കൊണ്ടു പോകും
ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ അച്ച്യുതന്‍ ചരിഞ്ഞു

തൃശ്ശൂർ: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ അച്ച്യുതന്‍ ചരിഞ്ഞു. 51 വയസായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ ആന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്നു. വൈകീട്ട് ഏഴരയോടെ കുഴഞ്ഞ് വീണ് ചരിയുകയായിരുന്നു.

ശാന്തപ്രകൃതക്കാരനാണ്. ക്ഷേത്രത്തില്‍ സ്ഥിരമായി ശീവേലികളിലും എഴുന്നള്ളിപ്പുകളിലും പങ്കെടുപ്പിക്കാറുണ്ട്. 1999 ഏപ്രില്‍ 18ന് വെട്ടിയാട്ടില്‍ ഉണ്ണികൃഷ്ണനാണ് അച്ച്യൂതനെ ക്ഷേത്രത്തില്‍ നടയിരുത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കാന്‍ കോടനാട് വനത്തിലേക്ക് കൊണ്ടു പോകും. അച്ച്യൂതന്റെ വിയോഗത്തോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 43 ആയി ചുരുങ്ങി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News