Palode Accident: പാലോട് KSRTC ബസും മോട്ടോർ സൈക്കിളും ഇടിച്ചു രണ്ട് പേർക്ക് ദാരുണാന്ത്യം

Palode Road Accident: അമിത വേഗതയിലെത്തിയ സ്‌കൂട്ടർ എതിർദിശയിൽ വന്ന ബസിന് മുന്വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.  

Written by - Zee Malayalam News Desk | Last Updated : Mar 16, 2024, 08:52 AM IST
  • പാലോട് കെഎസ്ആർടിസി ബസും മോട്ടോർ സൈക്കിളും ഇടിച്ചു രണ്ട് പേർക്ക് ദാരുണാന്ത്യം
  • പാലോട് സ്വദേശികളായ സുഭാഷ്, അനി എന്നിവരാണ് മരിച്ചത്
  • തെങ്കാശിക്ക് പോയ കെഎസ്ആർടിസി ബസാണ് ഇടിച്ചത്
Palode Accident: പാലോട് KSRTC ബസും മോട്ടോർ സൈക്കിളും ഇടിച്ചു രണ്ട് പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാലോട് കെഎസ്ആർടിസി ബസും മോട്ടോർ സൈക്കിളും ഇടിച്ചു രണ്ട് പേർക്ക് ദാരുണാന്ത്യം. പാലോട് സ്വദേശികളായ സുഭാഷ്, അനി എന്നിവരാണ് മരിച്ചത്. 

Also Read: സംസ്ഥാനത്ത് ചൂട് കനക്കുന്നു; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തെങ്കാശിക്ക് പോയ കെഎസ്ആർടിസി ബസാണ് ഇടിച്ചത്.  സംഭവം നടന്നത് ഇന്നലെ രാത്രിയായിരുന്നു. രാത്രി 9:40 നായിരുന്നു അപകടം നടന്നത്.  അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുഭാഷും അനിലും സംഭവ സ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞിരുന്നു.  അമിത വേഗതയിലെത്തിയ സ്‌കൂട്ടർ എതിർദിശയിൽ വന്ന ബസിന് മുന്വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.  ഇരുവരുടേയും മൃതദേഹം പാലോട് സിഎച്ച്സിഎസി ആശുപത്രിയിലാണുള്ളത്.

Also Read: ബുധന്റെ രാശിമാറ്റത്തിലൂടെ നീചഭംഗ രാജയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്നറിയാം

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും.  3 മണിക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. ജമ്മു കാശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും ഇന്ന് പ്രഖ്യാപിച്ചേക്കാമെന്നാണ് സൂചന.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, എസ് എസ് സന്ധു എന്നിവരും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.  2019 ലെ പോലെ ഏഴ് ഘട്ടങ്ങളായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക എന്നും റിപ്പോർട്ടുണ്ട്. ഏപ്രിലില്‍ തുടങ്ങി മെയില്‍ അവസാനിക്കുന്ന രീതിയിലാകും വേട്ടെടുപ്പ് നടക്കുക. കേരളത്തില്‍ ഒറ്റഘട്ടമായായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

Also Read: ശനിയാഴ്ച ശനി കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും, ലഭിക്കും വൻ സമ്പത്ത്!

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിക്കും. ജമ്മു കശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News