സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി Zika Virus സ്ഥിരീകരിച്ചു

തിരുവനന്തപുരം, കൊല്ലം സ്വദേശികൾക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്

Written by - Zee Hindustan Malayalam Desk | Last Updated : Jul 24, 2021, 07:28 PM IST
  • തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്
  • ഇതോടെ സംസ്ഥാനത്ത് ആകെ 46 പേർക്ക് സിക്ക വൈറസ് രോ​ഗം സ്ഥിരീകരിച്ചു
  • അഞ്ച് പേരാണ് നിലവിൽ രോഗികളായുള്ളത്
  • എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി Zika Virus സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് (Zika Virus) രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം കുമാരപുരം സ്വദേശി (42), കൊല്ലം കൊട്ടാരക്കര സ്വദേശിനി (30) എന്നിവർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 46 പേർക്ക് സിക്ക വൈറസ് രോ​ഗം സ്ഥിരീകരിച്ചു. അഞ്ച് പേരാണ് നിലവിൽ രോഗികളായുള്ളത്. ഇവരാരും തന്നെ ആശുപത്രിയിൽ അഡ്മിറ്റല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News