തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വില്‍പ്പന നടത്തിയ കേസില്‍ നെടുമങ്ങാട് എക്‌സൈസ് സംഘം രണ്ടുപേരെ അറസ്റ്റ് ചെയ്തു. പനവൂര്‍ പനയമുട്ടം കുഴിനട ഷിജുനിവാസില്‍ വി. രാജേന്ദ്രന്‍നായര്‍ (53), വെമ്പായം വളവൂര്‍ക്കോണം വേടന്‍ വിളാകം തോട്ടരികത്തു വീട്ടില്‍ ജി.സന്തോഷ് കുമാര്‍ എന്നിവരെയാണ് നെടുമങ്ങാട് എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
വീടിന് സമീപത്തെ വെയിറ്റിംഗ് ഷെഡില്‍ നിന്ന് 10 ലിറ്റര്‍ മദ്യവുമായി രാജേന്ദ്രനെ പിടികൂടി. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അജികുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നന്നാട്ടുകാവ് നടത്തിയ റെയിഡില്‍ 500 ലിറ്ററിന്റെ 50 കുപ്പി മദ്യം വീട്ടില്‍ ശേഖരിച്ചു വച്ച് വിൽപന നടത്തിയ കേസില്‍ വെമ്പായം വളവൂര്‍ക്കോണം വേടന്‍ വിളാകം തോട്ടരികത്ത് വീട്ടില്‍ ജി സന്തോഷ് കുമാറിനെ അറസ്റ്റ് ചെയ്തു.
ALSO READ: വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 30 കിലോ കഞ്ചാവ് പിടികൂടി
പ്രിവന്റീവ് ഓഫീസര്‍ ബിജു.എസ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രയ്ഡ് നജിമുദ്ദീന്‍, സജി.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് മിലാദ്, എം.രാജേഷ്‌കുമാര്‍, മഞ്ചുഷ, സി ഇ ഒ ഡ്രൈവര്‍ ശ്രീജിത്ത് സി എസ്, പ്രിവന്റീവ് ഓഫീസര്‍ സജിത്ത് ആർ എസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എ, സജിത് എസ്, സിഇഒമാരായ നിഷാന്ത്, അപ്പു വത്സൻ, വനിത എക്‌സൈസ് ഓഫീസര്‍ രജിത എന്നിവരും പരിശോധനയിൽ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.