​Budget 2021: തിരഞ്ഞെടുപ്പ് മുൻ നിർത്തിയോ? ഇൗ സംസ്ഥാനങ്ങൾക്ക് റോഡ് വികസന ഫണ്ടുകൾ

കേരളത്തിൽ മുംബൈ-കന്യാകുമാരി ഇടനാഴിയുടെ ഭാഗമായി 1100 കി​ലോ​മീ​റ്റ​ര്‍ റോഡ് നിർമ്മിക്കാൻ 65000 കോടി രൂപയാണ് അനുവദിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 1, 2021, 01:50 PM IST
  • ബം​ഗാളിൽ 675 കിമീ ​റോഡിനായി 95000 കോടിയും തമിഴ്നാട്ടിൽ 3500 കിമി ദേശിയ പാത നിർമ്മിക്കാൻ 1.03 ലക്ഷം കോടിയും,
  • ആസാമിൽ 1300 കിലോ മീറ്റർ റോഡിന് 34000 കോടി രൂപയുടെയും പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
  • റോഡ് വികസനം അടക്കമുള്ള കാര്യങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി നേരത്തെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിരുന്നു.
​Budget 2021: തിരഞ്ഞെടുപ്പ് മുൻ നിർത്തിയോ? ഇൗ സംസ്ഥാനങ്ങൾക്ക് റോഡ് വികസന ഫണ്ടുകൾ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്ത് നിൽക്കുന്ന ബം​ഗാൾ,കേരളം,ആസാം,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് റോഡ് വികസനത്തിന് ബജറ്റിൽ വാരിക്കോരിയാണ് ഇത്തവണ ഫണ്ട്. വൻ പദ്ധതികളാണ് ഒാരോ സംസ്ഥാനങ്ങൾക്കുമായി വകയിരുത്തിയിരിക്കുന്നത്. കേരളത്തിൽ മുംബൈ-കന്യാകുമാരി ഇടനാഴിയുടെ ഭാഗമായി 1100 കി​ലോ​മീ​റ്റ​ര്‍ റോഡ് നിർമ്മിക്കാൻ 65000 കോടി രൂപയാണ് അനുവദിച്ചത്. 

ബം​ഗാളിൽ(West Bengal) 675 കിമീ ​റോഡിനായി 95000 കോടിയും,തമിഴ്നാട്ടിൽ 3500 കിമി ദേശിയ പാത നിർമ്മിക്കാൻ 1.03 ലക്ഷം കോടിയും, ആസാമിൽ 1300 കിലോ മീറ്റർ റോഡിന് 34000 കോടി രൂപയുടെയും പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ബി.ജെ.പിക്ക് ശക്തി തെളിയിക്കാൻ പറ്റാത്ത സംസ്ഥാനങ്ങളെന്ന നിലയിലാണ് ബജറ്റിലെ ഇൗ പ്രഖ്യാപനമെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.

Budget 2021: സ്വകാര്യ വാ​ഹനങ്ങൾ 20 വർഷം വരെ ഉപയോ​ഗിക്കാം, Scrap നയം ആയി
 

റോഡ് വികസനം അടക്കമുള്ള കാര്യങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ(Pinarayi Vijayan) കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി നേരത്തെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിരുന്നു.റോഡ് ഗതാഗത മന്ത്രാലയത്തിന് 1.18 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. കൊച്ചി മെട്രോ വികസനത്തിനും പ്രാധാന്യം നല്‍കിയുള്ളതാണ് കേന്ദ്ര ബജറ്റ്. കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ കൂടി നീട്ടും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1,957 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Budget 2021 Live Update: കേരളത്തിന് വലിയ പ്രഖ്യാപനങ്ങൾ; Nirmala Sitharaman ന്റെ മൂന്നാം ബജറ്റ് അവതരണം അവസാനിച്ചു

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News