Ezhimala naval academy ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 16

അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. 45 ഒഴിവുകളാണ് ഉള്ളത്

Written by - Zee Malayalam News Desk | Last Updated : Jul 9, 2021, 02:33 PM IST
  • 45 ഒഴിവുകളാണ് ഉള്ളത്.
  • ഷോർട്ട് സർവീസ് കമ്മിഷൻ ഓഫീസറായാണ് നിയമനം
  • ജനുവരി 02 1997നും ജൂലൈ 01 2002 നും ഇടയിൽ ജനിച്ചവരായിരിക്കണം
  • മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ പരീക്ഷയ്ക്ക് ക്ഷണിക്കും
Ezhimala naval academy ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 16

കണ്ണൂർ: ഇന്ത്യൻ നേവി (Indian Navy) ഇൻഫർമേഷൻ ടെക്നോളജി അണ്ടർ നേവൽ ഓറിയന്റേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴിമല നേവൽ അക്കാദമിയിലേക്കാണ് പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം (Application). 45 ഒഴിവുകളാണ് ഉള്ളത്.

ഷോർട്ട് സർവീസ് കമ്മിഷൻ ഓഫീസറായാണ് നിയമനം. 60 ശതമാനം മാർക്കോടെ കംപ്യൂട്ടർ സയൻസ് (Computer science)/കംപ്യൂട്ടർ എഞ്ചിനീയറിങ്/ഐടി ബിഇ/ ബിടെക് അല്ലെങ്കിൽ കംപ്യൂട്ടർ/ഐടി എം എസ് സി അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ ഐടി എം.ടെക് ആണ് യോ​ഗ്യത.

ALSO READ: Employment News: കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്‍റ്, ബിരുദം യോഗ്യത

ജനുവരി 02 1997നും ജൂലൈ 01 2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ പരീക്ഷയ്ക്ക് (Exam) ക്ഷണിക്കും. ബം​​ഗളൂരു, ഭോപാൽ, വിശാഖപട്ടണം, കൊൽക്കത്ത എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ജൂലൈ 16 നാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News