വലിയതുറ കടൽപ്പാലത്തിന്റെ പുനരുദ്ധാരണത്തിന് 3.35 കോടി രൂപ; ഭരണാനുമതി ലഭിച്ചതായി മന്ത്രി ആന്റണി രാജു

കടൽപ്പാലം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് ജിയോ ടെക്നിക്കൽ സ്റ്റഡി നടത്തുവാൻ ഐഐടിയെ തുറമുഖ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 26, 2022, 04:13 PM IST
  • കടൽക്ഷോഭത്തിൽ വലിയതുറ കടൽപ്പാലത്തിന്റെ 10 തൂണുകൾ താഴ്ന്ന് അപകടാവസ്ഥയിലായിരുന്നു
  • കടൽപ്പാലം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് ജിയോ ടെക്നിക്കൽ സ്റ്റഡി നടത്തുവാൻ ഐഐടിയെ തുറമുഖ വകുപ്പ് ചുമതലപ്പെടുത്തി
വലിയതുറ കടൽപ്പാലത്തിന്റെ പുനരുദ്ധാരണത്തിന് 3.35 കോടി രൂപ; ഭരണാനുമതി ലഭിച്ചതായി മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വലിയതുറ കടൽപ്പാലത്തിന്റെ പുനരുദ്ധാരണത്തിന് 3.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. കടൽക്ഷോഭത്തിൽ വലിയതുറ കടൽപ്പാലത്തിന്റെ 10 തൂണുകൾ താഴ്ന്ന് അപകടാവസ്ഥയിലായിരുന്നു. കടൽപ്പാലം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് ജിയോ ടെക്നിക്കൽ സ്റ്റഡി നടത്തുവാൻ ഐഐടിയെ തുറമുഖ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.

കടൽക്ഷോഭത്തെത്തുടർന്ന് നാശം നേരിട്ട വലിയതുറ കടൽപ്പാലത്തിന്റെ 50 മീറ്റർ ഭാഗത്താണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കേണ്ടത്. കടൽപ്പാലത്തിന്റെ തൂണുകൾ താഴ്ന്നതിനെതുടർന്ന് തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർകോവിലും സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആന്റണി രാജുവും വലിയതുറ സന്ദർശിച്ചിരുന്നു. വലിയതുറ കടൽപ്പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. തിരുവനന്തപുരത്തെ പ്രമുഖ വാണിജ്യ കേന്ദ്രവും ടൂറിസ്റ്റ് ആകർഷണവുമായിരുന്ന വലിയതുറ കടൽപ്പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി മത്സ്യ തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News