വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിനെ പരിശോധിച്ച ഡോക്ടര്‍ക്കെതിരെ ആരോപണമുന്നയിച്ച് കുടുംബം

ശ്രീജിത്തിനെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് മെഡിക്കല്‍ പരിശോധന നടത്തിയത് പരവൂര്‍ താലൂക്ക് ആശുപത്രിയിലാണ്.

Last Updated : Apr 22, 2018, 05:28 PM IST
വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിനെ പരിശോധിച്ച ഡോക്ടര്‍ക്കെതിരെ ആരോപണമുന്നയിച്ച് കുടുംബം

കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരെ ആരോപണമുന്നയിച്ച് ശ്രീജിത്തിന്‍റെ കുടുംബം. ശ്രീജിത്തിനെ വിശദമായി പരിശോധിക്കാതെ ഡോക്ടര്‍ വെള്ളപ്പേപ്പറില്‍ ഒപ്പിട്ടു നല്‍കുകയായിരുന്നുവെന്ന് ഭാര്യ അഖില ആരോപിച്ചു. 

പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് ആരോപണം. ശ്രീജിത്തിനെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് മെഡിക്കല്‍ പരിശോധന നടത്തിയത് പരവൂര്‍ താലൂക്ക് ആശുപത്രിയിലാണ്. പൊലീസ് കസ്റ്റഡിയില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ വിശദമായി പരിശോധിക്കാന്‍ ഡോക്ടര്‍ തയാറായില്ല. ഡോക്ടറുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്നും അഖില ആരോപിച്ചു.

യഥാവിധം പരിശോധിച്ച് വിദഗ്ധ ചികില്‍സ നിര്‍ദ്ദേശിച്ചിരുന്നെങ്കില്‍ ശ്രീജിത്ത് ഇപ്പോഴും ജീവനോടെ ഉണ്ടായിരുന്നേനെയെന്ന് അഖില പറയുന്നു. ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ശ്രീജിത്തിന്‍റെ ഭാര്യ ആവശ്യപ്പെടുന്നത്.

Trending News