close

News WrapGet Handpicked Stories from our editors directly to your mailbox

varappuzha

വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ വേണ്ടെന്ന് ഹൈക്കോടതി

വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ വേണ്ടെന്ന് ഹൈക്കോടതി

ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്ന് കോടതി പറഞ്ഞു. കേസ് ഡയറി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കഴിഞ്ഞയാഴ്ച കോതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയത്.

Jul 9, 2018, 03:14 PM IST
വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വനിതാ മജിസ്ട്രേറ്റ്

വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വനിതാ മജിസ്ട്രേറ്റ്

പരാതികളുടെ അടിസ്ഥാനത്തില്‍ ദീപക്കിനെ പലതവണ താക്കീത് നല്‍കിയിരുന്നതായും ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗത്തില്‍ നല്‍കിയ മൊഴിയില്‍ മജിസ്ട്രേറ്റ് വ്യക്തമാക്കി

Jun 22, 2018, 02:07 PM IST
വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി തള്ളി

വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി തള്ളി

ശ്രീജിത്തിന്‍റെ കുടുംബം അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു

Jun 20, 2018, 12:22 PM IST
വരാപ്പുഴ കസ്‌റ്റഡി മരണം: അന്വേഷണ സംഘത്തിന് ഇതുവരെ നിയമോപദേശം ലഭിച്ചില്ല

വരാപ്പുഴ കസ്‌റ്റഡി മരണം: അന്വേഷണ സംഘത്തിന് ഇതുവരെ നിയമോപദേശം ലഭിച്ചില്ല

അന്വേഷണ സംഘം ഫോണിലൂടെ മാത്രമാണ് നിയമോപദേശം തേടിയതെന്നും ഇത് സംബന്ധിച്ച ഫയലുകൾ ഒന്നും തന്നെ കൈമാറിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്‍റെ ഓഫീസ് വ്യക്തമാക്കി.

Jun 10, 2018, 12:03 PM IST
 വരാപ്പുഴ കസ്റ്റഡി മരണം: നാല് പോലീസുകാരെ കൂടി പ്രതിചേര്‍ത്തു

വരാപ്പുഴ കസ്റ്റഡി മരണം: നാല് പോലീസുകാരെ കൂടി പ്രതിചേര്‍ത്തു

  സംഭവം നടക്കുമ്പോള്‍ സ്‌റ്റേഷനിലുണ്ടായിരുന്നവരെയാണ് പ്രതി ചേര്‍ത്തത്. ഇവരെ പ്രതി ചേര്‍ത്ത വിവരം പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. 

May 10, 2018, 12:39 PM IST
പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ കുടുംബത്തിന് ഭീഷണിക്കത്ത്

പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ കുടുംബത്തിന് ഭീഷണിക്കത്ത്

പരാതി പിന്‍വലിച്ചില്ലെങ്കില്‍ രഞ്ജിത്തിനും ശ്രീജിത്തിന്‍റെ ഗതിയുണ്ടാകുമെന്നും, മാധ്യമങ്ങളുടെ സഹായത്തോടെ കളിക്കാന്‍ നില്‍ക്കേണ്ടന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.

May 4, 2018, 06:25 PM IST
വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു

വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു

  ഈ കേസില്‍ എസ്‌ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ കീഴ് കോടതി നേരത്തെ തള്ളിയിരുന്നു. ദീപകിന്‍റെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം വളരെ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.

May 4, 2018, 12:33 PM IST
വരാപ്പുഴ കസ്റ്റഡി മരണം: പറവൂര്‍ സിഐ ക്രിസ്പിന്‍ സാം അറസ്റ്റില്‍

വരാപ്പുഴ കസ്റ്റഡി മരണം: പറവൂര്‍ സിഐ ക്രിസ്പിന്‍ സാം അറസ്റ്റില്‍

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത്‌ കൊല്ലപ്പെട്ട സംഭവത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്തു. കേസില്‍ അഞ്ചാം പ്രതിയായാണ് ക്രിസ്പിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ആലുവ പൊലീസ് ക്ലബ്ബില്‍ രണ്ട് മണിക്കൂറിലേറെ നേരം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

May 1, 2018, 08:58 PM IST
വരാപ്പുഴ കസ്റ്റഡി മരണം: പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ ചോദ്യം ചെയ്യുന്നു

വരാപ്പുഴ കസ്റ്റഡി മരണം: പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ ചോദ്യം ചെയ്യുന്നു

ആലുവ പൊലീസ് ക്ലബ്ബിലാണ് ക്രിസ്പിനെ ചോദ്യം ചെയ്യുന്നത്. സിഐയുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

May 1, 2018, 04:45 PM IST
വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷിക്കണമെന്ന് കണ്ണന്താനം

വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷിക്കണമെന്ന് കണ്ണന്താനം

വരാപ്പുഴ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കൊലയ്ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും ശ്രീജിത്തിന്‍റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത്‌ മനസാക്ഷിയില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

Apr 29, 2018, 11:41 AM IST
വരാപ്പുഴ കസ്റ്റഡി മരണം: അറസ്റ്റിലായ എസ്ഐ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

വരാപ്പുഴ കസ്റ്റഡി മരണം: അറസ്റ്റിലായ എസ്ഐ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യം ചെയ്യലിനായി ദീപക്കിനെ കസ്റ്റഡിയില്‍ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.

Apr 25, 2018, 01:57 PM IST
വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

അഖിലയെ കൂടാതെ അയല്‍വാസിയും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Apr 24, 2018, 02:57 PM IST
വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക്കിനെതിരായുള്ള കുറ്റം ഗൗരവമുള്ളത്, ജാമ്യാപേക്ഷ തള്ളി

വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക്കിനെതിരായുള്ള കുറ്റം ഗൗരവമുള്ളത്, ജാമ്യാപേക്ഷ തള്ളി

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ദീപക്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.

Apr 23, 2018, 03:26 PM IST
വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിനെ പരിശോധിച്ച ഡോക്ടര്‍ക്കെതിരെ ആരോപണമുന്നയിച്ച് കുടുംബം

വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിനെ പരിശോധിച്ച ഡോക്ടര്‍ക്കെതിരെ ആരോപണമുന്നയിച്ച് കുടുംബം

ശ്രീജിത്തിനെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് മെഡിക്കല്‍ പരിശോധന നടത്തിയത് പരവൂര്‍ താലൂക്ക് ആശുപത്രിയിലാണ്.

Apr 22, 2018, 05:28 PM IST
വരാപ്പുഴ കസ്റ്റഡി മരണം: തെളിവ് നശിപ്പിക്കാന്‍ സാദ്ധ്യത; ദീപക്കിനെ റിമാൻഡ് ചെയ്തു

വരാപ്പുഴ കസ്റ്റഡി മരണം: തെളിവ് നശിപ്പിക്കാന്‍ സാദ്ധ്യത; ദീപക്കിനെ റിമാൻഡ് ചെയ്തു

ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ദിവസം അവധിയിലായിരുന്ന ദീപക് സ്റ്റേഷനിലെത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Apr 21, 2018, 08:40 PM IST
വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക് അറസ്റ്റില്‍

വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക് അറസ്റ്റില്‍

ഐജി ശ്രീജിത്ത്‌ അടിയന്തിരമായി ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്.

Apr 20, 2018, 07:50 PM IST
വരാപ്പുഴ കസ്റ്റഡി മരണം: പൊലീസിന്റേയും ആര്‍ടിഎഫിന്റേയും മൊഴികളില്‍ വൈരുദ്ധ്യം

വരാപ്പുഴ കസ്റ്റഡി മരണം: പൊലീസിന്റേയും ആര്‍ടിഎഫിന്റേയും മൊഴികളില്‍ വൈരുദ്ധ്യം

മുനമ്പം പൊലീസിന് കൈമാറിയെന്നായിരുന്നു ആര്‍ടിഎഫ് മൊഴി നല്‍കിയത്. എന്നാല്‍ അന്നേദിവസം ശ്രീജിത്തിനെ പൊലീസ് വാഹനത്തില്‍ കയറ്റിയിട്ടില്ലെന്നാണ് മുനമ്പം പൊലീസ് മൊഴിയില്‍ പറയുന്നത്.

Apr 14, 2018, 03:30 PM IST
വരാപ്പുഴയിലേത് കസ്റ്റഡി മരണം തന്നെയെന്ന്‍ മനുഷ്യാവകാശ കമ്മിഷന്‍

വരാപ്പുഴയിലേത് കസ്റ്റഡി മരണം തന്നെയെന്ന്‍ മനുഷ്യാവകാശ കമ്മിഷന്‍

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനെതിരെ പൊലീസുകാരുടെ ബന്ധുക്കളും രംഗത്തെത്തി.

Apr 13, 2018, 02:53 PM IST
ലോക്കപ്പുകളില്‍ സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

ലോക്കപ്പുകളില്‍ സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിക്കാനിടയാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.

Apr 12, 2018, 07:25 PM IST
വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക്കിനെ പ്രതി ചേര്‍ത്തേക്കും

വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക്കിനെ പ്രതി ചേര്‍ത്തേക്കും

 അന്വേഷണം സംബന്ധിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട്‌ പൊലീസ് മേധാവി ലോക് നാഥ്‌ ബഹ്റയ്ക്ക് സമര്‍പ്പിച്ചു.

Apr 12, 2018, 03:40 PM IST
കസ്റ്റഡി മരണം: പ്രത്യേക അന്വേഷണ സംഘം വരാപ്പുഴയില്‍

കസ്റ്റഡി മരണം: പ്രത്യേക അന്വേഷണ സംഘം വരാപ്പുഴയില്‍

തെളിവെടുപ്പിന്‍റെ ഭാഗമായി വരാപ്പുഴ പൊലീസ് സ്റ്റേഷനും മരിച്ച ശ്രീജിത്തിന്‍റെ വീടും ഐജി സന്ദര്‍ശിക്കും.

Apr 12, 2018, 01:08 PM IST
വരാപ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍

വരാപ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ വരാപ്പുഴ പഞ്ചായത്തില്‍ ഇന്ന്  ബിജെപി ഹര്‍ത്താല്‍. വരാപ്പുഴ ദേവസ്വംപാടം ഷേണായി പറമ്പ് വീട്ടില്‍ ശ്രീജിത്ത്‌ രാമകൃഷ്ണനാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Apr 9, 2018, 09:09 PM IST
ഗൃഹനാഥന്‍റെ ആത്മഹത്യ: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

ഗൃഹനാഥന്‍റെ ആത്മഹത്യ: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Apr 9, 2018, 08:14 PM IST