വരാപ്പുഴ കസ്റ്റഡി മരണം: പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ ചോദ്യം ചെയ്യുന്നു

ആലുവ പൊലീസ് ക്ലബ്ബിലാണ് ക്രിസ്പിനെ ചോദ്യം ചെയ്യുന്നത്. സിഐയുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

Last Updated : May 1, 2018, 04:45 PM IST
വരാപ്പുഴ കസ്റ്റഡി മരണം: പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ ചോദ്യം ചെയ്യുന്നു

ആലുവ: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത്‌ മരിച്ച കേസില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് ക്രിസ്പിനെ ചോദ്യം ചെയ്യുന്നത്. സിഐയുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

അതേസമയം സിഐയ്ക്കെതിരെ കൊലക്കുറ്റം ചുമത്താനുള്ള സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജരേഖ ചമച്ചതിനെതിരെ കേസെടുത്തേക്കാനാണ് സാധ്യത.

കേസില്‍ അറസ്റ്റിലായ എസ്ഐ ദീപക് ക്രൈം ബ്രാഞ്ചിന്‍റെ കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യം ചെയ്യലിനായി ദീപക്കിനെ കസ്റ്റഡിയില്‍ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് ദീപക്കിനെ ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

Trending News