തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ച്ചയായി തിരുവനന്തപുരം ജില്ലയിലെ തീരക്കടലിൽ വെള്ളുടുമ്പൻ എന്നറിയപ്പെടുന്ന തിമിംഗല സ്രാവുക തീരത്തേക്ക് കൂടുതലായി വരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ശനിയാഴ്ച്ച രാവിലെയും ഇത്തരത്തിലുള്ള സ്രാവ് തിരത്ത് എത്തി. കോവളം സമുദ്ര ബീച്ചിന് സമീപം എത്തിയ സ്രാവ് തിരയടിച്ച് മറിഞ്ഞതോടെ അതിന് നീന്താൻ സാധിച്ചില്ല. സംഭവത്തെ തുടർന്ന് നാട്ടുകാർ തിരുവല്ലം എസ്.ഐ ഗോപകുമാറിനെ വിവരമറിയിക്കുകയായിരുന്നു.
ALSO READ: ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പൻ ഇറങ്ങി; പ്രദേശവാസികൾ പരിഭ്രാന്തിയിൽ
തുടർന്ന് പോലീസ് എത്തിയ ശേഷം വൈൽഡ് ലൈഫ് ട്രസ്റ്റിൻ്റെ ഫിൽഡ് ഓഫീസർ അജിത് ശംഖുമുഖത്തിനെ വിവരമറിയിച്ചു. ഇതിന് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സ്രാവിനെ കയറുപയോഗിച്ച് കടലിലേക്ക് തന്നെ തിരിച്ച് ഇറക്കി. ഇതോടെ സ്രാവിന് നീന്തി പോകാനായി സാധിച്ചു. എകദേശം ഒരു മണിക്കുറോളം നടത്തിയ ശ്രമത്തിലാണ് സ്രാവിനെ രക്ഷപ്പെടുത്തി കടലിലേക്ക് വിട്ടത്. വെട്ടുകാട്, തുമ്പ, വലിയ തുറ എന്നിവിടങ്ങളിലായി ആറിലധികം സ്രാവുകൾ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇവയെ വല മുറിച്ചായിരുന്നു കടലിലേക്ക് തിരികെ വിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്