മദ്യപിച്ച് വാഹനമോടിച്ച് യുവതി; വണ്ടി ഇടിച്ചപ്പോൾ നാട്ടുകാർക്ക് പൂര തെറി, കേസെടുത്ത് പോലീസ്-Video

നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും കുട്ടിക്കും പരിക്കേൽക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 1, 2022, 07:38 PM IST
  • ഇതിനിടയിൽ പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തു
  • പോലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു
  • യുവതി ഓടിച്ചു വന്ന ബലേറൊ കാറും പോലീസ് കസ്റ്റഡിയിലെടുത്തു
മദ്യപിച്ച് വാഹനമോടിച്ച് യുവതി; വണ്ടി ഇടിച്ചപ്പോൾ നാട്ടുകാർക്ക് പൂര തെറി, കേസെടുത്ത് പോലീസ്-Video

മാഹി: മദ്യലഹരിയില്‍ കാറോടിച്ചെത്തിയ സ്ത്രീ റോഡിൽ കാട്ടിയ പരാക്രമം ഒടുവിൽ പോലീസിനും തലവേദനയായി. വടക്കുമ്പാട് കൂളിബസാറിലെ റസീനയാണ്(29) മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ബഹളമുണ്ടാക്കിയത്.  ഇവർ സഞ്ചരിച്ച കാർ സ്‌കൂട്ടറിലിടിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

മൂഴിക്കരയിലെ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും കുട്ടിക്കും പരിക്കേൽക്കുകയായിരുന്നു.അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി എത്തിയതോടെ യുവതി ചീത്ത വിളിക്കാൻ ആരംഭിച്ചു. സ്ഥലത്തെത്തിയ പ്രദേശ വാസിയുടെ മൊബൈൽ ഫോണും എറിഞ്ഞു തകർത്തു.

Also Read: KK Maheshan Death : കെ കെ മഹേശന്റെ മരണം; വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി കേസെടുത്തു, തുഷാർ മൂന്നാം പ്രതി

ഇതിനിടയിൽ പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തു. പോലീസിൽ വിവരം അറിയിച്ചതോടെ പോലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധനയിൽ  യുവതി മദ്യപിച്ചതായി പന്തക്കൽ പോലീസ് പറഞ്ഞു. യുവതി ഓടിച്ചു വന്ന ബലേറൊ  കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം. ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News