Vidyarambham 2024: അക്ഷരങ്ങളുടെ ലോകത്തേക്ക് കാടിന്റെ മക്കൾ; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

Tribal Children Vidyarambham: ശബരിമല വനമേഖലയിലെ വിവിധ ഊരുകളിൽ നിന്നെത്തിയ 30 കുരുന്നുകളും ഗാന്ധിഭവനിലെ കുട്ടികളും വിദ്യാരംഭം കുറിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 13, 2024, 08:22 PM IST
  • ഊരുമൂപ്പൻ, കുട്ടികളുടെ രക്ഷിതാക്കൾ അടക്കം നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു
  • മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ, ഹൈക്കോടതി മുൻ ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ ഉൾപ്പെടെയുള്ളവർ കുട്ടികളെ എഴുത്തിനിരുത്തി
Vidyarambham 2024: അക്ഷരങ്ങളുടെ ലോകത്തേക്ക് കാടിന്റെ മക്കൾ; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

തിരുവനന്തപുരം: വിജയദശമി ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കാടിൻ്റെ മക്കൾ. ശബരിമല വനമേഖലയിലെ മഞ്ഞത്തോട്, പ്ലാപ്പളളി, അട്ടത്തോട് ഊരുകളിലെ കുട്ടികളാണ്  തിരുവനന്തപുരം ലുലുമാളിലെ വിദ്യാരംഭ ചടങ്ങിൽ ആദ്യാക്ഷരം കുറിച്ചത്.

ലുലു മാളും പത്തനാപുരം ഗാന്ധിഭവനും ചേർന്ന് സംഘടിപ്പിച്ച ലുലു ആദ്യാക്ഷരം പരിപാടിയിൽ ശബരിമല വനമേഖലയിലെ വിവിധ ഊരുകളിൽ നിന്നെത്തിയ 30 കുരുന്നുകളും ഗാന്ധിഭവനിലെ കുട്ടികളും വിദ്യാരംഭം കുറിച്ചു.

ALSO READ: ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ, ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്

മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ, ഹൈക്കോടതി മുൻ ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ അടക്കമുള്ള പ്രമുഖർ കുട്ടികൾക്ക് അറിവിൻ്റെ ആദ്യാക്ഷരം പകർന്ന് നൽകി. കാടിൻ്റെ മക്കൾക്ക് അറിവിൻ്റെ വെളിച്ചം പകരാനാണ് ലുലു ആദ്യാക്ഷരം സംഘടിപ്പിച്ചത്. ഹരിശ്രീ കുറിച്ച കുരുന്നുകളെ സർട്ടിഫിക്കറ്റും പഠനോപകരണങ്ങളും മധുരവും നൽകി ലുലു മാൾ അധികൃതർ സ്വീകരിച്ചു.

ഊരുമൂപ്പൻ, കുട്ടികളുടെ രക്ഷിതാക്കൾ അടക്കം നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു. ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ്‌ അംഗവുമായ പുനലൂർ സോമരാജൻ, ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News