Four-legged duck: സോഷ്യൽ മീഡിയയിൽ താരമായി നാല് കാലുള്ള താറാവ്

എണ്ണായിരത്തിൽ അധികം താറാവ് കുഞ്ഞുങ്ങളാണ് വിരിഞ്ഞത്. ഇതിൽ ഒന്നിനാണ് നാല് കാലുകൾ ഉള്ളത്.

Written by - Zee Malayalam News Desk | Last Updated : Mar 7, 2022, 03:58 PM IST
  • താറാവ് കുഞ്ഞിന് നാല് കാലുകൾ ഉണ്ടെങ്കിലും ഇത് സാധാരണ താറാവുകളെപോലെ രണ്ട് കാലിൽ തന്നെയാണ് നടക്കുന്നത്
  • അധികമായുള്ള രണ്ട് കാലുകൾ പിന്നിലേക്ക് വച്ച് സാധാരണ താറാവുകളെ പോലെ തന്നെയാണ് ഇതും നടക്കുന്നത്
  • ചെന്നിത്തല മൂന്ന് തെങ്ങിലെ ഹാച്ചറിയിൽ നിന്നാണ് സാബു യോഹന്നാൻ താറാവ് കുഞ്ഞുങ്ങളെ വാങ്ങിയത്
  • പിന്നീട് കൂട്ടത്തിലൊന്നിന് നാല് കാലുണ്ടെന്ന് ശ്രദ്ധയിൽപ്പെടുകയായിരുന്നു
Four-legged duck: സോഷ്യൽ മീഡിയയിൽ താരമായി നാല് കാലുള്ള താറാവ്

ആലപ്പുഴ: സോഷ്യൽ മീഡിയയിൽ താരമായി നാല് കാലുള്ള താറാവ് കുഞ്ഞ്. കുരീത്തറ പുത്തൻപുരയിൽ സാബു യോ​ഹന്നാന്റെ ഫാമിലാണ് നാല് കാലുള്ള താറാവ് കുഞ്ഞുള്ളത്. എണ്ണായിരത്തിൽ അധികം താറാവ് കുഞ്ഞുങ്ങളാണ് വിരിഞ്ഞത്. ഇതിൽ ഒന്നിനാണ് നാല് കാലുകൾ ഉള്ളത്.

താറാവ് കുഞ്ഞിന് നാല് കാലുകൾ ഉണ്ടെങ്കിലും ഇത് സാധാരണ താറാവുകളെപോലെ രണ്ട് കാലിൽ തന്നെയാണ് നടക്കുന്നത്. അധികമായുള്ള രണ്ട് കാലുകൾ പിന്നിലേക്ക് വച്ച് സാധാരണ താറാവുകളെ പോലെ തന്നെയാണ് ഇതും നടക്കുന്നത്. ചെന്നിത്തല മൂന്ന് തെങ്ങിലെ ഹാച്ചറിയിൽ നിന്നാണ് സാബു യോഹന്നാൻ താറാവ് കുഞ്ഞുങ്ങളെ വാങ്ങിയത്. പിന്നീട് കൂട്ടത്തിലൊന്നിന് നാല് കാലുണ്ടെന്ന് ശ്രദ്ധയിൽപ്പെടുകയായിരുന്നു.

സാബു യോ​ഹന്നാന്റെ മരുമകൾ നാല് കാലുള്ള താറാവ് കുഞ്ഞിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതോടെ കുഞ്ഞൻ താറാവ് താരമായി. സോഷ്യൽ മീഡിയയിൽ വളരെ വേ​ഗത്തിൽ കുഞ്ഞൻ താറാവ് വൈറലായി. നിരവധി പേരാണ് താറാവ് കുഞ്ഞിനെ കാണാൻ ഫാമിലെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News