ആനകളെ പൊതുവെ പലർക്കും പേടിയാണ്. അതും ഒരു ഒറ്റയാൻ ആയാലോ. അതിന്റെ കണ്ണിൽ പെടാതെ ജീവൻ കൊണ്ടോടും ആളുകൾ. അവ എപ്പോൾ എങ്ങനെ പെരുമാറും എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. ഒറ്റയാനെ കാണുമ്പോൾ തന്നെ നമ്മുടെ സകല ധൈര്യവും ചോർന്ന് പോയേക്കും. എന്നാൽ ഇവിടെ സധൈര്യം ഒറ്റയാനെ നേരിട്ട ഒരു ധൈര്യശാലിയുണ്ട്. അവനാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു നായ ആണ് ഇവിടുത്തെ ആ വലിയ ധൈര്യശാലി.
പാലക്കാട് നെല്ലിയാംപതിയിൽ രാജക്കാട് തൊഴിലാളികൾ താമസിക്കുന്ന പാടിയിലേക്ക് വന്ന കാട്ടാനയെ കുരച്ച് വിരട്ടിയോടിച്ച ഈ നായയുടെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്നലെ (ജൂലൈ 6) രാവിലെയാണ് സംഭവം. തൊഴിലാളികളുടെ പാടിയിലെത്തി വാതിൽ തകർത്ത് അരിയും, മറ്റു സാധനങ്ങളും കഴിക്കുന്ന ഒറ്റയാൻ മുറ്റത്തെത്തിയപ്പോഴാണ് നായയുടെ വിരട്ട്. കാട്ടാന വരുന്നത് കണ്ട നായ അതിന്റെ മുൻപിൽ അൽപം ദൂരെയായി നിന്നു. കുറച്ച് നേരം ആനയെ നോക്കി നിന്ന നായ പിന്നീട് കുരയ്ക്കാൻ തുടങ്ങി. നായയുടെ കുര കേട്ട് വിരണ്ട ആന മുറ്റത്തേക്ക് കയറാതെ പിന്തിരിഞ്ഞ് പോകുകയായിരുന്നു.
Also Read: Viral Video: മയിലുകളുടെ പറക്കൽ മത്സരം കാണണോ, ഈ വീഡിയോ കണ്ട് നോക്കൂ...
Viral News: നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം; ചീങ്കണ്ണിയെ വിവാഹം കഴിച്ച് മെക്സിക്കൻ മേയർ
സാന്‍ അന്റോണിയോ: മെക്സിക്കോയിലെ ഒരു നഗരത്തിലെ മേയറിന്റെ കല്യാണ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സാധാരണ ഒരു കല്യാണം അല്ലേ? വൈറലാകാനും മാത്രം എന്താണ് അതിലുള്ളതെന്ന് ആ വീഡിയോ ഒന്നും കാണാത്ത ആളുകൾ ചോദിക്കാം. കാരണം മറ്റൊന്നുമല്ല, മേയറുടെ വധുവാണ് ഈ വാർത്ത വൈറലാകാൻ കാരണം. ഒരു ചീങ്കണ്ണിയെയാണ് മേയർ വിവാഹം കഴിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
സാൻ പെഡ്രോ ഹുവാമെലുല നഗരത്തിന്റെ മേയർ വിക്ടർ ഹ്യൂഗോ സോസ ചീങ്കണ്ണിയെ വിവാഹം കഴിച്ചത്. ചീങ്കണ്ണി ദൈവത്തിന്റെ പ്രതിനിധിയാണെന്ന് ഇവർക്കിടയിൽ വിശ്വസിക്കപ്പെടുന്നു. നാടിന്റെയും സമുദായത്തിന്റെയും അഭിവൃദ്ധിക്ക് വേണ്ടിയുള്ള ഒരു പരമ്പരാഗത ആചാരമാണിത്. കുഞ്ഞു ചീങ്കണ്ണിയുടെ വാമൂടിക്കെട്ടിയിരുന്നു. വളരെ പണിപ്പെട്ടാണ് അതിനെ ആളുകൾ വിവാഹ വസ്ത്രം ധരിപ്പിച്ചത്.
മറ്റ് വിവാഹങ്ങൾ പോലെ തന്നെ ആർഭാടകരമായിരുന്നു ഇതും. പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ചീങ്കണ്ണിയെ അണിയിച്ച് വിവാഹ വേദിയിലേക്ക് ആനയിച്ചു. ചീങ്കണ്ണിക്ക് മേയർ ചുംബനം നൽകി വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി. ഏഴുവയസ്സുള്ള ചീങ്കണ്ണിയെ ദൈവത്തിന്റെ പ്രതിനിധിയായി കാണുന്നതിനാൽ വിവാഹം മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു കൂടിച്ചേരലാണ് എന്നും ഇവിടുത്തുകാർ വിശ്വസിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...