ചേന്ദമംഗലം ഒരുങ്ങുന്നു മാറ്റച്ചന്തയ്ക്കായി; ഏപ്രിൽ 11 മുതൽ 14 വരെ മാറ്റപ്പാടത്ത് വിപണിയുയരും

ഏപ്രിൽ 11 മുതൽ 14 വരെ പാലിയം സ്കൂൾ മൈതാനത്ത് ആരംഭിക്കുന്ന മാറ്റച്ചന്തയിൽ  കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കച്ചവടക്കാരെത്തും.

Written by - Zee Malayalam News Desk | Last Updated : Mar 29, 2022, 03:04 PM IST
  • മാറ്റച്ചന്ത നടക്കുന്ന ചേന്ദമംഗലം പാലിയം സ്കൂൾ മൈതാനം മാറ്റപ്പാടം എന്നാണ് അറിയപ്പെടുന്നത്
  • ഇത്തവണ മാറ്റച്ചന്തയിൽ ഇരുന്നൂറോളം സ്റ്റാളുകൾ ഉണ്ടാകും
  • പ്ലാസ്റ്റിക് ഒഴിവാക്കി, പഴയകാല മാറ്റച്ചന്തയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഓല കൊണ്ടാണ് ഇത്തവണ സ്റ്റാളുകൾ മേയുന്നത്
ചേന്ദമംഗലം ഒരുങ്ങുന്നു മാറ്റച്ചന്തയ്ക്കായി; ഏപ്രിൽ 11 മുതൽ 14 വരെ മാറ്റപ്പാടത്ത് വിപണിയുയരും

കൊച്ചി: മൺകലങ്ങളും കൈത്തറി ഉത്പന്നങ്ങളും നിത്യോപയോഗ സാധനങ്ങളുമെല്ലാമായി പതിവ് തെറ്റിക്കാതെ ഇത്തവണയും മാറ്റച്ചന്തയ്ക്കൊരുങ്ങുകയാണ് ചേന്ദമംഗലം. എറണാകുളം ജില്ലയിലെ ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് എല്ലാവർഷവും നടത്തുന്ന വിഷുക്കാല വിപണിയാണ് മാറ്റച്ചന്ത എന്ന പേരിൽ അറിയപ്പെടുന്നത്. ഏപ്രിൽ 11 മുതൽ 14 വരെ പാലിയം സ്കൂൾ മൈതാനത്ത് ആരംഭിക്കുന്ന മാറ്റച്ചന്തയിൽ  കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കച്ചവടക്കാരെത്തും.

മാറ്റച്ചന്ത നടക്കുന്ന ചേന്ദമംഗലം പാലിയം സ്കൂൾ മൈതാനം മാറ്റപ്പാടം എന്നാണ് അറിയപ്പെടുന്നത്. ഇത്തവണ മാറ്റച്ചന്തയിൽ ഇരുന്നൂറോളം സ്റ്റാളുകൾ ഉണ്ടാകും. പ്ലാസ്റ്റിക് ഒഴിവാക്കി, പഴയകാല മാറ്റച്ചന്തയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഓല കൊണ്ടാണ് ഇത്തവണ സ്റ്റാളുകൾ മേയുന്നത്. മാറ്റച്ചന്തയുടെ പ്രധാന ആകർഷണമാണ് മകുടമെന്ന കളിപ്പാട്ടം. ചിരട്ടയും തുകലും ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ വിഭവങ്ങളാൽ നിർമ്മിക്കുന്ന മകുടം മാറ്റച്ചന്തയിൽ മാത്രമേ ലഭിക്കുകയുള്ളു. കൃഷ്ണൻ എന്ന വ്യക്തിയാണ് ആണ്ട് തോറും താൻ നിർമ്മിച്ച മകുടങ്ങൾ വിൽപ്പനയ്ക്കായി മാറ്റച്ചന്തയിലെത്തിക്കുന്നത്.

കൊച്ചി രാജാവിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ചൻമാരാണ് മാറ്റച്ചന്തയ്ക്ക് തുടക്കം കുറിച്ചത്. നാണയ കൈമാറ്റ വ്യവസ്ഥിതി നിലവിൽ വരുന്നതിന് മുമ്പ് ബാർട്ടർ സമ്പ്രദായത്തിലാണ് മാറ്റച്ചന്തയുടെ ആരംഭം. പാലിയത്തച്ചൻമാരുടെ കാലശേഷവും മാറ്റച്ചന്ത മുടക്കം കൂടാതെ വിഷുത്തലേന്നുള്ള രണ്ട് ദിവസങ്ങളിലായി നടന്നുവരുന്നു. ആദ്യ ദിവസത്തെ മാറ്റത്തെ ചെറിയ മാറ്റമെന്നും, വിഷുത്തലേന്നുള്ള മാറ്റത്തെ വലിയ മാറ്റമെന്നും പറയുന്നു. സാധനകൈമാറ്റ വ്യവസ്ഥയ്ക്ക് പകരം ഇന്ന് നാണയ വിനിമയത്തിലൂടെയാണ് മാറ്റച്ചന്ത നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News