വാ​ള​യാര്‍ കേസ്‍: ജൂ​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്ന് ബി​ജെ​പി

വാ​ള​യാ​ര്‍ കേ​സി​ല്‍ ജൂ​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം കൊ​ണ്ട് യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍. 

Last Updated : Nov 21, 2019, 07:29 PM IST
    1. സി​പി​എ​മ്മു​കാ​രാ​യ പ്ര​തി​ക​ളെ​യും പോ​ലീ​സു​കാ​രെ​യും ര​ക്ഷി​ക്കാ​നാ​ണ് സര്‍ക്കാരിന്‍റെ ശ്ര​മ​മെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​ലു​ള്ള അ​പ​ക​ടം മ​ന​സി​ലാ​ക്കി​യാ​ണ് ഈ ​നീ​ക്കമെന്നും സു​രേ​ന്ദ്ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.
    2. മുന്‍ ജില്ലാ ജഡ്ജി എസ് ഹനീഫ അദ്ധ്യക്ഷനായ സമിതിയായിരിക്കും കേസ് അന്വേഷിക്കുക.
വാ​ള​യാര്‍ കേസ്‍: ജൂ​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്ന് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ര്‍ കേ​സി​ല്‍ ജൂ​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം കൊ​ണ്ട് യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍. 

സി​പി​എ​മ്മു​കാ​രാ​യ പ്ര​തി​ക​ളെ​യും പോ​ലീ​സു​കാ​രെ​യും ര​ക്ഷി​ക്കാ​നാ​ണ് സര്‍ക്കാരിന്‍റെ ശ്ര​മ​മെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​ലു​ള്ള അ​പ​ക​ടം മ​ന​സി​ലാ​ക്കി​യാ​ണ് ഈ ​നീ​ക്കമെന്നും സു​രേ​ന്ദ്ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

അതേസമയം, വാ​ള​യാ​ര്‍ പീ​ഡ​ന​ക്കേ​സി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ ജൂ​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. പോ​ലീ​സി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും വീ​ഴ്ച​ക​ള്‍ ക​മ്മീ​ഷ​ന്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. 

മുന്‍ ജില്ലാ ജഡ്ജി എസ് ഹനീഫ അദ്ധ്യക്ഷനായ സമിതിയായിരിക്കും കേസ് അന്വേഷിക്കുക. 

ഇതിനിടെ വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

Trending News