Water Authority| വാട്ടർ അതോറിറ്റിയിൽ ഇനി ബില്ല് ചോദിക്കേണ്ട, ഡിജിറ്റലാണ്

ചീഫ് സെക്രട്ടറിയുടെ നിർദേശങ്ങൾ ഉടൻ നടപ്പിലാക്കാൻ മാനേജിങ് ഡയറക്ടർ ബന്ധപ്പെട്ട ജീവനക്കാർക്ക് നിർദേശം നൽകി. 

Written by - Zee Malayalam News Desk | Last Updated : Jan 10, 2022, 06:06 PM IST
  • എല്ലാ ഒാൺലൈൻ സേവനങ്ങൾക്കും ഒൗദ്യോ​ഗിക വെബ്സൈറ്റിൽ ഡാഷ് ബോർഡ്
  • എല്ലാ ബില്ലുകളും ഡിജിറ്റലായി മാത്രം
  • എല്ലാ രസീതുകളും സർട്ടിഫിക്കറ്റുകളും ഇലക്ട്രോണിക് ആയി മാത്രമാകും
Water Authority| വാട്ടർ അതോറിറ്റിയിൽ ഇനി ബില്ല് ചോദിക്കേണ്ട, ഡിജിറ്റലാണ്

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയിൽ ഇനി ഒരു സേവനത്തിനും ബില്ല് ചോദിച്ച് വാങ്ങേണ്ടുന്ന ആവശ്യമില്ല. ഉപഭോക്താവിന് എല്ലാ ഇടപാടുകളുടെയും ബില്ല് ഡിജിറ്റലായി ലഭ്യമാവും. സമ്പൂർണ ഡിജിറ്റൽ ഭരണ സംസ്ഥാനമാകുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച മാർ​ഗനിർ​ദേശങ്ങൾ കേരള വാട്ടർ അതോറിറ്റിയിൽ പൂർണമായും നടപ്പിലാക്കും. 

ഒാമിക്രോൺ വ്യാപനം തടയുന്നതിനും കോവിഡ് പ്രോട്ടോക്കോൾ, ഹരിത പ്രോട്ടോക്കോൾ എന്നിവ പാലിക്കുന്നതിനുമായി ചീഫ് സെക്രട്ടറിയുടെ നിർദേശങ്ങൾ ഉടൻ നടപ്പിലാക്കാൻ മാനേജിങ് ഡയറക്ടർ ബന്ധപ്പെട്ട ജീവനക്കാർക്ക് നിർദേശം നൽകി. 

ALSO READ: Kerala Night Curfew| കേരളത്തിൽ സ്കൂളുകൾ അടക്കില്ല, രാത്രികാല കർഫ്യൂ ഉണ്ടാവില്ല-കോവിഡ് അവലോകന യോഗം

എന്തൊക്കെ ഡിജിറ്റൽ സേവനങ്ങൾ

എല്ലാ ബില്ലുകളും  ഡിജിറ്റലായി മാത്രം നൽകും. എല്ലാ രസീതുകളും സർട്ടിഫിക്കറ്റുകളും ഇലക്ട്രോണിക് ആയി മാത്രമാകും നൽകുന്നത്. എല്ലാ ഫയലുകളും ഡിജിറ്റൽ ആയി കൈകാര്യം ചെയ്യും. പരാതികളും അപേക്ഷകളും ഡിജിറ്റൽ ആയി സ്വീകരിക്കും.  എല്ലാ ഒാൺലൈൻ സേവനങ്ങൾക്കും ഒൗദ്യോ​ഗിക വെബ്സൈറ്റിൽ ഡാഷ് ബോർഡ് നൽകും.

എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സമയബന്ധിതമായി ലഭ്യമാക്കാൻ അടിയന്തര നടപടി കൈക്കൊള്ളാൻ ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ (ഇൻ-ചാർജ്) എസ്. വി.പി. ജിതേന്ദ്രിയന് നിർദേശം നൽകിയതായി മാനേജിങ് ഡയറക്ടർ എസ്. വെങ്കടേസപതി ഐഎഎസ് അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News