Wayanad Student Death: പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസി രാജിവെച്ചു

Pookode Veterinary University VC resigns: പൂക്കോട് വെറ്റനറി സര്‍വകലാശാലയിലെ ജെഎസ് സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നടപടിയാണ് സര്‍വകലാശാല പിന്‍വലിച്ചത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികളുടെ ഒരാഴ്ചത്തെ സസ്പെന്‍ഷന്‍ നടപടിയാണ് പിന്‍വലിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Mar 25, 2024, 07:10 PM IST
  • അതേസമയം സസ്പെന്‍ഷന്‍ പിന്‍വലിച്ചത് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത വിദ്യാർഥികളുടെതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.
  • സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല കൈക്കൊണ്ടത് പലതരത്തിലുള്ള നടപടികളാണ്.
Wayanad Student Death: പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസി രാജിവെച്ചു

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. പി. സി ശശീന്ദ്രൻ രാജി വെച്ചു. രാജിക്കത്ത് ​ഗവർണർക്ക് കൈമാറി. രാജി സിദ്ധാർത്ഥ് വധക്കേസിലെ പ്രതികളെ തിരിച്ചെടുത്ത നടപടി വിവാദമായതോടെ. സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കണമെന്ന് ​ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി വെച്ചത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഡോ. പി. സി ശശീന്ദ്രൻ പ്രതികരിച്ചത്. 

പൂക്കോട് വെറ്റനറി സര്‍വകലാശാലയിലെ ജെഎസ് സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നടപടിയാണ് സര്‍വകലാശാല പിന്‍വലിച്ചത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികളുടെ ഒരാഴ്ചത്തെ സസ്പെന്‍ഷന്‍ നടപടിയാണ് പിന്‍വലിച്ചത്. അതേസമയം സസ്പെന്‍ഷന്‍ പിന്‍വലിച്ചത് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത വിദ്യാർഥികളുടെതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

ALSO READ: പ്രായപൂർത്തിയാവാത്ത കുട്ടിയുടെ ഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല കൈക്കൊണ്ടത് പലതരത്തിലുള്ള നടപടികളാണ്. സസ്പെന്‍ഷന്‍, ഇന്‍റന്‍ഷിപ്പ് റദ്ദാക്കല്‍, സ്കോളര്‍ഷിപ്പ് റദ്ദാക്കല്‍ തുടങ്ങിയ നടപടിയാണ് സര്‍വകലാശാല കൈക്കൊണ്ടത്. ഇതില്‍ ഒരാഴ്ച സസ്പെന്‍ഡ് ചെയ്യപ്പെട്ട 33 വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയാണ് സര്‍വകലാശാല കഴിഞ്ഞ ദിവസം പിന്‍വലിച്ചത്. നിയമോപദേശം തേടാതെ നടപടി പിന്‍വലിച്ചുവെന്ന ആരോപണമാണ് സര്‍വകലാശാലയ്ക്കെതിരെ ഉയര്‍ന്നത്.

സസ്പെന്‍ഷന്‍ പിന്‍വലിച്ചത് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത വിദ്യാർഥികളുടെതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ഒരാഴ്ചത്തെ സസ്പെന്‍ഷന്‍ ലഭിച്ച 31ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ നടപടി കാലളവ് കഴിഞ്ഞതോടെ അപ്പീല്‍ നല്‍കിയിരുന്നു.  ഹോസ്റ്റലില്‍ ഉണ്ടായിരുന്ന രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദനത്തില്‍ പങ്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി പിന്‍വലിച്ചതെന്നും സര്‍വകലാശാല വിശദീകരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News