Padayappa Wild Elephant : മൂന്നാറിൽ ലോക്കാടിന് സമീപം ദേശീയപാതയിൽ വിലസി നടന്ന് പടയപ്പ

Munnar Wild Elephant News : കഴിഞ്ഞ ദിവസം ദേവികുളം മേഖലയിൽ എത്തിയ പടയപ്പ എസ്റേറ്റ് മേഖലയിൽ ഭീതി പടർത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 25, 2024, 01:22 PM IST
  • ആർ ആർ ടി സംഘമെത്തി ആനയെ സമീപത്തെ കാട്ടിലേക്ക് തുരത്തിയതോടെയാണ് വാഹന ഗതാഗതം സാധരണ ഗതിയിലായത്.
  • കഴിഞ്ഞ ദിവസം ദേവികുളം മേഖലയിൽ എത്തിയ പടയപ്പ എസ്റേറ്റ് മേഖലയിൽ ഭീതി പടർത്തിയിരുന്നു.
Padayappa Wild Elephant : മൂന്നാറിൽ ലോക്കാടിന് സമീപം ദേശീയപാതയിൽ വിലസി നടന്ന് പടയപ്പ

ഇടുക്കി : മൂന്നാറിൽ ലോക്കാടിന് സമീപം വീണ്ടും പടയപ്പയെന്ന കാട്ടാന ദേശീയപാതയിലിറങ്ങി. രാവിലയോടെ റോഡിലിറങ്ങിയ കാട്ടാന വാഹനങ്ങൾ അരമണിക്കുറോളം തടഞ്ഞു. ഇതോടെ വിനോദ സഞ്ചാരികളുടെ വാഹനം അടക്കം വഴിയിൽ കുടുങ്ങി. ആർ ആർ ടി സംഘമെത്തി ആനയെ സമീപത്തെ കാട്ടിലേക്ക് തുരത്തിയതോടെയാണ് വാഹന ഗതാഗതം സാധരണ ഗതിയിലായത്. കഴിഞ്ഞ ദിവസം ദേവികുളം മേഖലയിൽ എത്തിയ പടയപ്പ എസ്റേറ്റ് മേഖലയിൽ ഭീതി പടർത്തിയിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം മൂന്നാറിൽ കാട്ടാനയായ കബാലിയെ പ്രകോപിപ്പിച്ച് ഫോട്ടോഷൂട്ട് നടത്തിയ യുവാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വന്യജീവി ആക്രമണം രൂക്ഷമായ മൂന്നാറിലാണ് സംഭവം.

ALSO READ : Padayappa In Munnar: പടയപ്പ വീണ്ടും മൂന്നാറിൽ; ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിൽ ബസിന് നേരെ ആക്രമണം

കാട്ടാനകളെ കാണുമ്പോൾ അവയ്ക്ക് മുന്നിൽ നിന്ന് ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നത് അവയെ പ്രകോപിപ്പിക്കുമെന്നും ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കണമെന്നും വനംവകുപ്പ് വ്യക്തമാക്കി. കാട്ടാനയ്ക്ക് മുന്നിൽ നിന്ന് ചിത്രങ്ങളും വീഡിയോയും പകർത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എം. സെന്തിൽ (28), എം. മണി (26) എന്നിവർക്കെതിരെ വനംവകുപ്പ് കേസെടുത്തത്.

എസ്റ്റേറ്റ് റോഡിന് സമീപത്ത് നിന്നിരുന്ന ആനയുടെ 20 മീറ്റർ വരെ അടുത്തെത്തിയാണ് യുവാവ് ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്ന് വനംവകുപ്പ് പറയുന്നു. ഇതിനിടെ ആന ഇടയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ചിത്രവും വീഡിയോ ദൃശ്യങ്ങളും പകർത്തുന്നതിനിടെ ആന പെട്ടെന്ന് തിരിഞ്ഞതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. മൂന്നാറിൽ വന്യജീവി ആക്രമണങ്ങൾ പതിവായിരിക്കുന്ന സാഹചര്യത്തിൽ വന്യജീവികളെ പ്രകോപിപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News