പ്രതിസന്ധികളെ അതിജീവിക്കാം; സര്‍ക്കാര്‍ ദുരിതബാധിതര്‍ക്കൊപ്പം: മുഖ്യമന്ത്രി

ആകെ 3314 ക്യാമ്പുകളിലായി 12,10,453 പേര്‍ കഴിയുന്നുണ്ടെന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Last Updated : Aug 22, 2018, 07:26 PM IST
പ്രതിസന്ധികളെ അതിജീവിക്കാം; സര്‍ക്കാര്‍ ദുരിതബാധിതര്‍ക്കൊപ്പം: മുഖ്യമന്ത്രി

തിരുവനന്തപുരം: മഹാപ്രളയത്തില്‍ നിന്ന് കേരളം കരകയറിയെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം വിജയകരമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ആകെ 3314 ക്യാമ്പുകളിലായി 12,10,453 പേര്‍ കഴിയുന്നുണ്ടെന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സൈന്യം നല്‍കിയ സേവനങ്ങള്‍ക്ക് പിണറായി നന്ദി അറിയിച്ചു. സേനാ വിഭാഗങ്ങള്‍ക്ക് ഈ മാസം 26ന് പ്രത്യേക യാത്രയയപ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ജില്ലയില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞ ഇടങ്ങളില്‍ എല്ലാം മുന്‍പേ അലര്‍ട്ട് നല്‍കിയിരുന്ന തായും മുഖ്യമന്ത്രി വ്യക്തമാക്കി.

Updating...

Trending News