Calcutta: പശ്ചിമ ബംഗാളിൽ (West Bengal) തുടർച്ചയായ മൂന്നാം തവണയും മംമ്ത ബാനർജി തന്നെ. ഇരുനൂറിലധികം സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് ലീഡ് നിലനിർത്തുന്നു. ഭാരതീയ ജനത പാർട്ടിക്ക് ആകെ 88 സീറ്റുകളിൽ മാത്രമാണ് വ്യക്തമായ ഭൂരിപക്ഷം നിലനിർത്താൻ കഴിഞ്ഞത്. നന്ദിഗ്രാമിൽ ആദ്യം സുവെന്തു അധികാരി വ്യക്തമായി ഭൂരിപക്ഷം നിലനിർത്തിയിരുന്നുവെങ്കിലും. മംമ്ത ഇപ്പോൾ നേരിയ തോതിൽ ലീഡിലേക്ക് എത്തിയിട്ടുണ്ട്. നിരവധി ദേശീയ നേതാക്കളാണ് മമ്തയ്ക്ക് അഭിനന്ദനം അറിയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസിലെ മുൻ അംഗവും മംമ്ത ബാനർജിയുടെ വിശ്വസ്‌തനുമായിരുന്നു ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി ആണ് മംമ്ത ബാനർജിക്ക് എതിരായി മത്സരിക്കുന്നത്. ഡിസംബറിൽ സുവേന്ദു അധികാരി പാർട്ടിയിൽ നിന്ന് രാജിവെച്ചത് വൻ കൊഴിഞ്ഞ് പോക്കിന് കാരണമായിരുന്നു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണൽ ആരംഭിച്ചത്. കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് വോട്ടെണ്ണൽ നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഏറെ ഉറ്റ് നോക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ഇത്തവണ തൃണമൂൽ കോൺഗ്രസിനെ തകർത്ത് കൊണ്ട് ബിജെപി അധികാരത്തിലേക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നായിരുന്നു കണക്ക് കൂട്ടലുകൾ. എന്നാൽ പ്രതീക്ഷകളെ എല്ലാം അട്ടിമറിച്ച് കൊണ്ടുള്ള ഫലങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്.
മംമ്ത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക് വരാം എന്ന് പ്രതീക്ഷിക്കുമ്പോൾ ബിജെപി 2019 ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ കഴിഞ്ഞ നേട്ടം ഇത്തവണയും നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. എക്സിറ്റ് പോളുകൾ മംമ്ത ബനാജിയുടെ തൃണമൂൽ കോൺഗ്രസ് നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാൽ വൻ ഭൂരിപക്ഷത്തോടെ തൃണമൂൽ കോൺഗ്രസ് മുന്നേറി കൊണ്ടിരിക്കുകയാണ്.
അതേ സമയം തമിഴ് നാട്ടിൽ ഡിഎംകെ - ഇടത് - കോൺഗ്രസ് സഖ്യത്തിന് വിജയം പ്രതീക്ഷിക്കുമ്പോൾ അസാമിൽ ബിജെപി വിജയപ്രതീക്ഷയിലാണ്. അതേസമയം കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകാൻ സാധ്യത മംമ്ത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക് വരാം എന്ന് പ്രതീക്ഷിക്കുമ്പോൾ ബിജെപി 2019 ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ കഴിഞ്ഞ നേട്ടം ഇത്തവണയും നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. എക്സിറ്റ് പോളുകൾ മംമ്ത ബനാജിയുടെ തൃണമൂൽ കോൺഗ്രസ് നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാൽ വൻ ഭൂരിപക്ഷത്തോടെ തൃണമൂൽ കോൺഗ്രസ് മുന്നേറി കൊണ്ടിരിക്കുകയാണ്.
അതേ സമയം തമിഴ് നാട്ടിൽ ഡിഎംകെ - ഇടത് - കോൺഗ്രസ് സഖ്യത്തിന് വിജയം പ്രതീക്ഷിക്കുമ്പോൾ അസാമിൽ ബിജെപി വിജയപ്രതീക്ഷയിലാണ്. അതേസമയം കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകാൻ സാധ്യത