ഇടുക്കി: റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. മൂന്നാർ കെ.ഡി.എച്ച്.പി റീജിയണൽ ഓഫീസ് ജീവനക്കാരനായ ഫ്രാൻസിസ് ബർണാഡിന്റെ വാഹനത്തിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനയുടെ ആക്രമണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.
ഓൾട്ടോ കാറിന്റ പിൻഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നു. ജോലി കഴിഞ്ഞ് എട്ട് മണിയോടെ പഴയ മൂന്നാർ വർക് ഷോപ്പ് ക്ലബിന് സമീപത്തുള്ള റോഡരികിൽ പാർക്ക് ചെയ്തതായിരുന്നു വാഹനം. അർദ്ധരാത്രിയോടെ എത്തിയ കാട്ടാന വാഹനത്തിന് പിന്നിൽ ബലമായി അമർത്തുകയായിരുന്നു. രാത്രി മുഴുവൻ ഈ ഭാഗത്തു നിലയുറപ്പിച്ച് കാട്ടാന പുലർച്ചെയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്.
ALSO READ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; ആടിനെ കൊന്നു
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനവാസ മേഖലകളിൽ സ്ഥിരമായി എത്തുന്ന കാട്ടാനകൾ ജനങ്ങളിൽ ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ ദിവസം കുട്ടിയാർവാലിയിലും നിർത്തിയിട്ടിരുന്ന വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായി. കാട്ടാനയുടെ നിരന്തരമായ ആക്രമണങ്ങളിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷ ഒരുക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.