Wild Elephant: മറയൂരിന് സമീപം ജനവാസ മേഖലയിൽ തമ്പടിച്ച് പടയപ്പ; ഭീതിയിൽ നാട്ടുകാരും തോട്ടം തൊഴിലാളികളും

Wild Elephant Padayappa: രണ്ട് ദിവസമായി തലയാർ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് പടയപ്പ നിലയുറപ്പിച്ചിരിക്കുന്നത്. തേയിലത്തോട്ടത്തിലും സമീപത്തെ മരക്കൂട്ടങ്ങൾക്കിടയിലും പലപ്പോഴും പടയപ്പയെ കാണുന്നതായാണ് പ്രദേശവാസികൾ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 3, 2023, 01:45 PM IST
  • ചില സമയത്ത് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപം വരെ പടയപ്പ എത്തുന്നതായി നാട്ടുകാർ പറയുന്നു
  • ലയങ്ങൾക്ക് സമീപം ആന എത്തുന്നത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്
  • രാത്രികാലത്ത് ലയങ്ങൾ തകർക്കുമോയെന്ന ഭീതിയിലാണ് തൊഴിലാളികൾ കഴിയുന്നത്
Wild Elephant: മറയൂരിന് സമീപം ജനവാസ മേഖലയിൽ തമ്പടിച്ച് പടയപ്പ; ഭീതിയിൽ നാട്ടുകാരും തോട്ടം തൊഴിലാളികളും

ഇടുക്കി: കാട്ടുകൊമ്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി. മറയൂർ തലയാർ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിലാണ് പടയപ്പ തമ്പടിച്ചിരിക്കുന്നത്. ആനയെ കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യവുമായി നാട്ടുകാരും തോട്ടം തൊഴിലാളികളും രംഗത്തെത്തി. കഴിഞ്ഞ ഒരു മാസത്തോളമായി പടയപ്പ മറയൂർ മേഖലയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസമായി തലയാർ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് പടയപ്പ നിലയുറപ്പിച്ചിരിക്കുന്നത്.

തേയിലത്തോട്ടത്തിലും സമീപത്തെ മരക്കൂട്ടങ്ങൾക്കിടയിലും പലപ്പോഴും പടയപ്പയെ കാണുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. ചില സമയത്ത് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപം വരെ പടയപ്പ എത്തുന്നതായി നാട്ടുകാർ പറയുന്നു. ലയങ്ങൾക്ക്  സമീപം ആന എത്തുന്നത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. രാത്രികാലത്ത് ലയങ്ങൾ തകർക്കുമോയെന്ന ഭീതിയിലാണ് തൊഴിലാളികൾ കഴിയുന്നത്.

ALSO READ: Padayappa Elephant : മാട്ടുപ്പെട്ടിയിൽ പടയപ്പയുടെ പരാക്രമം; രാത്രിയിൽ കട പൊളിച്ച് ഭക്ഷണം കഴിച്ച് കടുകയറി

മൂന്നാഴ്ച മുമ്പ് മറയൂർ പാമ്പൻമല എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ പടയപ്പ എത്തിയിരുന്നു. ഒരു ലയത്തിന്റെ വാതിൽ പൊളിച്ച് അരിയെടുത്ത് കഴിച്ചിരുന്നു. ഇതിന് ശേഷം കഴിഞ്ഞയാഴ്ച ലക്കം ന്യൂ ഡിവിഷനിലെ ലയത്തിന് സമീപത്തും പടയപ്പ എത്തിയിരുന്നു. നിലവിൽ ആന ആക്രമണം ഒന്നും നടത്തിയിട്ടില്ലെങ്കിലും സ്ഥിരമായി ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്നത് ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News