Padayappa Elephant : മാട്ടുപ്പെട്ടിയിൽ പടയപ്പയുടെ പരാക്രമം; രാത്രിയിൽ കട പൊളിച്ച് ഭക്ഷണം കഴിച്ച് കടുകയറി

Padayappa Elephant Attack : ഈ മാസം ഇത് രണ്ടാം തവണയാണ് നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന മാട്ടുപ്പെട്ടി എക്കോപോയിന്റിൽ കാട്ടാന എത്തി ഭീകരന്തരീക്ഷം സൃഷ്ടിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 19, 2023, 08:58 AM IST
  • മാട്ടുപ്പെട്ടിയിലെ എക്കോപോയിന്റിലാണ് പടയപ്പയുടെ ആക്രമണം
  • പെട്ടിക്കടകൾ തകർത്തു
  • ഇന്നലെ രാത്രി ഒമ്പത് മണിയോടെ സംഭവം
  • നേരത്തെ ഇതെ മേഖലയിൽ മുറിവാലനും ആക്രമണം നടത്തിയിരുന്നു
Padayappa Elephant : മാട്ടുപ്പെട്ടിയിൽ പടയപ്പയുടെ പരാക്രമം; രാത്രിയിൽ കട പൊളിച്ച് ഭക്ഷണം കഴിച്ച് കടുകയറി

ഇടുക്കി : മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പയെന്ന കാട്ടാനയുടെ ആക്രമണം. ഇന്നലെ ജൂൺ 18ന് രാത്രിയിൽ മാട്ടുപ്പെട്ടി എക്കോപോയിന്റിൽ എത്തി കടകൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. എക്കോപോയിന്റിലെ പെട്ടിക്കടകൾ തകർത്ത ആന ഭക്ഷണം കഴിച്ച് കാട് കയറുകയായിരുന്നു. ഒരു മാസത്തിനിടെയാണ് ഇത് രണ്ടാം തവണയാണ് ഈ മേഖലയിൽ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന ഇടമാണ് മാട്ടുപ്പെട്ടിയിലെ എക്കോപോയിന്റ്.

ഇന്നലെ രാത്രിയിൽ ഒമ്പത് മണിയോടെ മേഖലയിൽ എത്തിയ കാട്ടാന  പെട്ടികടകൾ തകർത്ത് ഭക്ഷണ സാധനങ്ങൾ കഴിച്ചാണ് കാടു കയറിയത്. ആനയെ കാട് കയറ്റാൻ വ്യാപാരികൾ ശ്രമിച്ചെങ്കിലും റോഡിൽ നിലയുറപ്പിച്ച ആന ദക്ഷണ സാധനങ്ങൾ മുഴുവൻ കഴിച്ചതിന് ശേഷം പതിയെ മടങ്ങുകയായിരുന്നു. ആന ഇറങ്ങിയതോടെ പ്രദേശത്ത് വലിയ തോതിൽ ഗതാഗതാ തടസ്സം ഉണ്ടായി.

ALSO READ : Accident: എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്

കഴിഞ്ഞ ദിവസം മുറിവാലൻ എന്ന കാട്ടാനയാണ് ഈ മേഖലയിൽ ഇറങ്ങി ആക്രമണം അഴിച്ചുവിട്ടത്. നൂറിലധികം പെട്ടിക്കടകളാണ് എക്കോപോയിന്റിലെ വഴിയോരങ്ങളിൽ പ്രവർത്തിക്കുന്നത്. ആനകളുടെ ശല്യം രൂക്ഷമായതോടെ കടകളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ സംരക്ഷിക്കുവാൻ ചില വ്യാപാരികൾ കടയിൽ തന്നെ രാത്രികാലങ്ങളിൽ ചിലവഴിക്കാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News