Wild guar attack: കോട്ടയം കണമലയിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് തള്ളി വനം വകുപ്പ്

Forest department: വന്യജീവികളെ വെടിവക്കാൻ സിആർപിസി വകുപ്പ് പ്രകാരം ഉത്തരവ് ഇടാൻ കളക്ടർക്ക് അധികാരമില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. അതേസമയം കാട്ട് പോത്തിനെ മയക്ക് വെടി വെക്കാൻ വനം വകുപ്പ് ഉത്തരവ് ഇറക്കി. 

Written by - Zee Malayalam News Desk | Last Updated : May 20, 2023, 05:08 PM IST
  • എരുമേലി കണമലയിൽ രണ്ട് പേരുടെ ജീവൻ നഷ്ടമായ സാഹചര്യത്തിൽ കാട്ട് പോത്തിനെ വെടിവെച്ച് കൊല്ലാനാണ് ഇന്നലെ ജില്ലാ കളക്ടർ ഉത്തരവിട്ടത്
  • എന്നാൽ വന്യജീവികളെ വെടിവക്കാൻ സിആർപിസി വകുപ്പ് പ്രകാരം ഉത്തരവ് ഇടാൻ കളക്ടർക്ക് അധികാരമില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി
  • കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ സാധിക്കില്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്
  • ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വച്ച് പിടികൂടാനാണ് വനം വകുപ്പിന്‍റെ നീക്കം
Wild guar attack: കോട്ടയം കണമലയിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് തള്ളി വനം വകുപ്പ്

കോട്ടയം കണമലയിൽ രണ്ട് പേരുടെ ജീവൻ അപഹരിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് തള്ളി വനം വകുപ്പ്. വന്യജീവികളെ വെടിവക്കാൻ സിആർപിസി വകുപ്പ് പ്രകാരം ഉത്തരവ് ഇടാൻ കളക്ടർക്ക് അധികാരമില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. അതേസമയം കാട്ട് പോത്തിനെ മയക്ക് വെടി വെക്കാൻ വനം വകുപ്പ് ഉത്തരവ് ഇറക്കി. 

എരുമേലി കണമലയിൽ രണ്ട് പേരുടെ ജീവൻ നഷ്ടമായ സാഹചര്യത്തിൽ കാട്ട് പോത്തിനെ  വെടിവെച്ച് കൊല്ലാനാണ് ഇന്നലെ ജില്ലാ കളക്ടർ ഉത്തരവിട്ടത്. എന്നാൽ വന്യജീവികളെ വെടിവക്കാൻ സിആർപിസി വകുപ്പ് പ്രകാരം ഉത്തരവ് ഇടാൻ കളക്ടർക്ക് അധികാരമില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ സാധിക്കില്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്. ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വച്ച് പിടികൂടാനാണ് വനം വകുപ്പിന്‍റെ നീക്കം.

ALSO READ: കാട്ടുപോത്ത് ജനവാസ മേഖലയിൽ തന്നെ, ഇനിയും ആക്രമിച്ചേക്കാം; വെടിവെക്കാൻ ഉത്തരവിട്ട് കലക്ടർ

ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി. ജനവാസ മേഖലയിൽ ഇറങ്ങി ശല്യം തുടർന്നാൽ വെടിവെക്കാനാണ് ഉത്തരവ്. കോട്ടയം ഡിഫ്ഒക്കാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ നിർദേശം നൽകിയത്. വനം വകുപ്പ് നിലപാടിനെതിരെ വീണ്ടും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. അതേസമയം ഇന്നലെ പ്രതിഷേധം നടത്തിയ നാട്ടുകാർക്കെതിരെ പോലീസ് കേസെടുത്തു.

കണ്ടാലറിയാവുന്ന നാൽപ്പത്തിയഞ്ചോളം ആളുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വഴിതടയൽ, ഗതാഗതം തടസപ്പെടുതൽ തുടങ്ങിയ കുറ്റകൃത്യം ആരോപിച്ചുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച തോമസിന്റെ സംസ്കാരം കണമലയിൽ നടന്നു. മരിച്ച ചാക്കോയുടെ സംസ്കാരം നാളെ നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News