Kodikkunnil Suresh: പ്രോടേം സ്പീക്കർ പദവി നൽകാത്തതിനെതിരെ ശക്തമായ പോരാട്ടം നടത്തും: കൊടിക്കുന്നിൽ സുരേഷ്

Kodikunil Suresh about Pro Tem speaker: മോദിയുടേയും ബിജെപിയുടേയും പ്രവർത്തനം ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jun 21, 2024, 08:58 PM IST
  • ലോക്സഭാ കീഴ്വഴക്കം അട്ടിമറിക്കപ്പെട്ടെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
  • മോദിയുടെ ഏകാധിപത്യം പാർലമെന്റിൽ ഇന്ത്യ മുന്നണി അനുവദിക്കില്ല.
  • പ്രതിപക്ഷത്തെ അവഗണിച്ച് മോദിക്കും എൻഡിഎക്കും മുന്നോട്ട് പോകാൻ കഴിയില്ല.
Kodikkunnil Suresh: പ്രോടേം സ്പീക്കർ പദവി നൽകാത്തതിനെതിരെ ശക്തമായ പോരാട്ടം നടത്തും: കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: പ്രോടേം സ്പീക്കർ പദവി നൽകാത്തതിനെതിരെ ശക്തമായ പോരാട്ടവും സമരവും നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
മാവേലിക്കര ലോക്സഭാ പാർലമെൻ്റിൽ നിന്നും വിജയിച്ച് ലോക്സഭയിൽ ഏറ്റവും കൂടുതൽ സീനിയറായ തനിക്ക് അവകാശമുള്ള പ്രോടേം സ്പീക്കർ പദവി അട്ടിമറിച്ചത് വഴി ലോക്സഭാ കീഴ്വഴക്കം അട്ടിമറിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. 

മോദിയുടേയും ബിജെപിയുടേയും പ്രവർത്തനം ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്. ജനാധിപത്യ മൂല്യങ്ങളുടെ കടയ്ക്കൽ കത്തി വെക്കുന്ന തീരുമാനമാണ് കൈകൊണ്ടത്. ഇവർക്ക് ജനാധിപത്യ മൂല്യങ്ങളെ വിശ്വാസമില്ലാത്തതിൻ്റെ തെളിവാണിത്. പ്രതിപക്ഷത്തിൻ്റെ അവകാശങ്ങളെയും ചോദ്യങ്ങളെയും ലംഘിക്കുന്നതിനെതിരെ പാർലമെൻ്റിലും പുറത്തും ശക്തമായ പോരാട്ടം നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

ALSO READ: ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്നു; ജാ​ഗ്രത പുലർത്തണമെന്ന് നിർദേശം

നരേന്ദ്ര മോദിയുടെ ഏകാധിപത്യം പാർലമെന്റിൽ ഇന്ത്യ മുന്നണി അനുവദിക്കില്ലന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. പ്രതിപക്ഷം ഇത്തവണ ശക്തരാണ്. പ്രതിപക്ഷത്തെ അവഗണിച്ച് നരേന്ദ്ര മോദിക്കും എൻ ഡി എ മുന്നണിക്കും മുന്നോട്ട് പോകാൻ കഴിയില്ല. ജനങ്ങളുടെ ശബ്ദമായി പ്രതിപക്ഷം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

കൊടിക്കുന്നിൽ സുരേഷിന് പ്രോടേം സ്പീക്കർ പദവി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധം: വി.ഡി സതീശൻ 

തിരുവനന്തപുരം: ഇന്ത്യൻ പാർലമെന്റിലെ ഏറ്റവും മുതിർന്ന അംഗം കൊടിക്കുന്നിൽ സുരേഷിന് പ്രോടെം സ്പീക്കർ പദവി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മോദിക്കും ബി.ജെ.പിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും പാർലമെന്ററി കീഴ്വഴക്കങ്ങൾ ലംഘിക്കുന്നത് ജനവിധിയോടും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

ദളിത് വിഭാഗത്തിൽപ്പെട്ട കൊടിക്കുന്നിലിനെ പ്രോടേം സ്പീക്കർ ആക്കാത്ത നടപടി ബി.ജെ.പിയും സംഘപരിവാറും പിന്തുടരുന്ന വിഭാഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നു കരുതേണ്ടി വരും. ജനങ്ങൾ തിരിച്ചടി നൽകിയിട്ടും ജനാധിപത്യത്തെയും ഭരണഘടനയെയും ബി.ജെ.പിയും മോദിയും അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ല. കൊടിക്കുന്നിൽ സുരേഷിനോട് കാട്ടിയ അനീതി കേരളത്തോടുള്ള ബി.ജെ.പിയുടെ അവഗണനയും അവഹേളനവുമാണ്. ബി.ജെ.പിയുടെ ദളിത് വിരുദ്ധ മുഖമാണ് ഒരിക്കൽ കൂടി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നതെന്നും വി.ഡി സതീശൻ വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News