World Elephant Day 2022 | ഓഗസ്റ്റ് 12 ആനകളുടെ ദിനം, അറിയാം ആനകളുടെ പ്രത്യേകതകൾ

ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായി വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളും ആനകളുടെ ജീവന് ഭീഷണി ഉയർത്തുന്നു

Written by - Zee Malayalam News Desk | Last Updated : Aug 12, 2022, 05:45 PM IST
  • സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലവും ആനകളുടേതാണ്
  • 630 ദിവസംവരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസംമുതൽ ഇരുപത്തിരണ്ട് മാസംവരെ
  • ഒരു വശത്തെ കാലുകൾ ഒരേസമയം മുമ്പോട്ടവെച്ചുനടക്കാനുള്ള പ്രത്യേകത മറ്റ് ജീവികളിൽനിന്ന് ഇവയെ വ്യത്യസ്ഥമാക്കുന്നു
 World Elephant Day 2022 | ഓഗസ്റ്റ് 12 ആനകളുടെ ദിനം, അറിയാം ആനകളുടെ പ്രത്യേകതകൾ

ആനകൾ,കരയിലെ ഏറ്റവും വലിയ ജീവി.ഓഗസ്റ്റ് 12ന് ലോക ഗജദിനമായി ആചരിക്കുന്നത്. 2011 മുതലാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു . ഏഷ്യൻ ആഫ്രിക്കൻ ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് ലോക  ആനദിനം ആരംഭിച്ചത്. കരയിലെ ഏറ്റവും വലിയ സസ്തനിയിപ്പോൾ വംശനാശ ഭീഷണിയിലാണ്. ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായി വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളും ആനകളുടെ ജീവന് ഭീഷണി ഉയർത്തുന്നു .

file

ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്നതാണ് തുമ്പിക്കൈ. ഉളിപ്പല്ല് കൊമ്പുകളായും രൂപാന്തരപ്പെട്ടിരിക്കുന്നു. 282 അസ്ഥികളാണ് ഇവയുടെ ശരീരത്തിലുള്ളത്. സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലവും ആനകളുടേതാണ്. 630 ദിവസംവരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസംമുതൽ ഇരുപത്തിരണ്ട് മാസംവരെ. 

ഒരു വശത്തെ കാലുകൾ ഒരേസമയം മുമ്പോട്ടവെച്ചുനടക്കാനുള്ള പ്രത്യേകത മറ്റ് ജീവികളിൽനിന്ന് ഇവയെ വ്യത്യസ്ഥമാക്കുന്നു. ആനകളുടെ മുൻകാലുകളെ നടയെന്നും പിൻകാലുകളെ അമരം എന്നുമാണ് അറിയപ്പെടുക. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർവരെ വെള്ളവും അകത്താക്കാറുണ്ട്. കണ്ണുകൾക്കു താഴെയായി കാണപ്പെടുന്ന മദഗ്രന്ഥി വീർത്തുവരുമ്പോഴാണ് ഇവയ്ക്ക് മദമിളകുക. നാല് മണിക്കൂർവരെ ഇവ വിശ്രമത്തിനായി ചെലവഴിക്കുന്നു.

കാട്ടാനകൾ കൂട്ടത്തോടെയാണ് വിഹരിക്കുക. മുപ്പതുവരെ ആനകൾ ഈ കൂട്ടത്തിലുണ്ടാകും. ഒറ്റയ്ക്ക് നടക്കുന്ന ആനകളെ ഒറ്റയാൻ എന്നറിയപ്പെടുന്നു. മറ്റ് ആനകളെക്കാൾ ആക്രമണകാരികളാണ് ഇവ. മണിക്കൂറിൽ നാല്പത് കിലോമീറ്റർവരെ വേഗത്തിൽ ആനകൾക്ക് ഓടാൻ കഴിയും. ശരാശരി എഴുപതുവർഷംവരെയാണ് ആനകളുടെ ജീവിതകാലം.

file

ആഫ്രിക്കൻ ആനകളെ അപേക്ഷിച്ച് ഏഷ്യൻ ആനകൾക്ക് സൗന്ദര്യം കൂടുതലാണ്. ഇവയ്ക്ക് ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും.തടിപിടിക്കുന്നതിനും ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും മറ്റുമായി ഏഷ്യൻ ആനകളെ മെരുക്കി ഉപയോഗിക്കുന്നതും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെടുത്തുന്നു.

വലിയ ചെവിയും നീളമേറിയ കൊമ്പുകളും പിൻകാലുകളെ അപേക്ഷിച്ച് നീളമേറിയ മുൻകാലുകളും ആഫ്രിക്കൻ ആനകളുടെ പ്രത്യേകതയാണ് .  ഇവയ്ക്ക് 19 മുതൽ 24 അടിവരെ നീളവും 8 മുതൽ 13 അടിവരെ ഉയരവും 3000 മുതൽ 7000 കിലോഗ്രാം വരെ തൂക്കവും കാണപ്പെടുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News