World Heart Day: ഇന്ന് ലോക ഹൃദയ ദിനം; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബ് യാഥാര്‍ത്ഥ്യത്തിലേക്ക്

Catheterization laboratory: ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പിന് കീഴില്‍ കാത്ത് ലാബ് സജ്ജമാക്കുക എന്നുള്ളത്.

Written by - Zee Malayalam News Desk | Last Updated : Sep 29, 2024, 04:45 PM IST
  • ഇടുക്കി ജില്ലയിലും കാത്ത് ലാബ് സജ്ജമാക്കാനാണ് ആരോ​ഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്
  • ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും
World Heart Day: ഇന്ന് ലോക ഹൃദയ ദിനം; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബ് യാഥാര്‍ത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉടന്‍ തന്നെ കാത്ത് ലാബുകള്‍ സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ മെഡിക്കല്‍ കോളേജുകളും ജില്ലാ-ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 13 ജില്ലകളിലാണ് കാത്ത് ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇടുക്കി ജില്ലയിലും കാത്ത് ലാബ് സജ്ജമാക്കാനാണ് ആരോ​ഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും.

ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പിന് കീഴില്‍ കാത്ത് ലാബ് സജ്ജമാക്കുക എന്നുള്ളത്. സെപ്റ്റംബര്‍ 29ന് ആണ് ലോക ഹൃദയദിനം ആചരിക്കുന്നത്. ഹൃദയം കൊണ്ട് നമുക്ക് പ്രവര്‍ത്തിക്കാം (Use Heart for Action) എന്നതാണ് ഈ വര്‍ഷത്തെ ലോക ഹൃദയ ദിനത്തിന്റെ സന്ദേശം.

ALSO READ: കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തും; ശസ്ത്രക്രിയക്ക് ശേഷം പരിചരണം ഉറപ്പാക്കാനും പദ്ധതി

ഹൃദയ സംബന്ധമായ രോഗങ്ങളെ കുറിച്ചുള്ള അറിവുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും രോഗലക്ഷണങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ചികിത്സ തേടുന്നതിനും അവബോധമുണ്ടാക്കുന്നതിനും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതിനും എല്ലാവരും സന്നദ്ധരായി ഇറങ്ങുകയെന്നതാണ് ഈ സന്ദേശം കൊണ്ട് അർഥമാക്കുന്നത്.

ഹൃദയാരോഗ്യം സംരക്ഷിക്കുക എന്നതാണ് വളരെ പ്രധാനമായ കാര്യം. രക്താതിമര്‍ദവും പ്രമേഹവും ഹൃദയാരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളാണ്. ഇവ നിയന്ത്രിക്കുന്നതിനായി എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലൂടെയും സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതി നടപ്പിലാക്കി വരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ ജനസംഖ്യാധിഷ്ഠിത ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയിലൂടെ സമൂഹത്തിലുള്ള എല്ലാ വ്യക്തികളുടെയും ജീവിതശൈലി രോഗങ്ങള്‍ കുറച്ച് കൊണ്ടുവരാനുള്ള സർവേ നടത്തുന്നു. ശൈലി ആപ്ലിക്കേഷനിലൂടെ സര്‍വേയുടെ ഒന്നാം ഘട്ടത്തില്‍ ഒന്നര കോടിയിലധികം പേരേയും രണ്ടാംഘട്ടത്തില്‍ 30 ലക്ഷത്തോളം പേരേയും സ്‌ക്രീനിങ്ങിന് വിധേയരാക്കി.

ALSO READ: ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മറക്കാതെ കഴിക്കാം ഈ ഭക്ഷണങ്ങൾ

പ്രമേഹം, തക്താതിമര്‍ദം തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളവരെ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കുന്നുവെന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. ഇത്തരം രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിലൂടെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും. ഇത് മുന്‍കൂട്ടി കണ്ടെത്തുന്നതിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കുന്നതിനും കുറച്ച് കൊണ്ടുവരുന്നതിനും സാധിക്കുന്നു.

ഹൃദയം മാറ്റിവെക്കാന്‍ ശസ്ത്രക്രിയ, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഉള്‍പ്പെടെയുള്ള നൂതന ഹൃദയ ചികിത്സാരീതികള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ഹാര്‍ട്ട് ഫെയിലര്‍ ക്ലിനിക്കുകള്‍, ഹാര്‍ട്ട് വാല്‍വ് ബാങ്കുകള്‍ തുടങ്ങിയ നൂതന ആശയങ്ങള്‍ ആരോഗ്യവകുപ്പ് നടപ്പിലാക്കാന്‍ ലക്ഷ്യം വയ്ക്കുന്ന പദ്ധതികളാണെന്നും ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News