Yashoda movie: സാമന്തയുടെ ഹൈ-വോൾട്ടേജ് ഫൈറ്റ് സീനുകൾ; അമ്പരന്ന് ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫർ

Yashoda movie latest update: ഹരി - ഹരീഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീദേവി മൂവീസിന് കീഴിൽ ശിവലെങ്ക കൃഷ്ണ പ്രസാദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 2, 2022, 03:08 PM IST
  • സാമന്തയുടെ സമർപ്പണം വളരെ സന്തോഷിപ്പിച്ചു
  • അവരുടെ ഇച്ഛാശക്തിയാണ് മുഴുവൻ സീക്വൻസുകളും ത്രില്ലിങ് ആക്കിയതെന്ന് ഹോളിവുഡ് സ്റ്റണ്ട് കൊറിയോ​ഗ്രാഫർ യാനിക്ക് ബെൻ പറയുന്നു
Yashoda movie: സാമന്തയുടെ ഹൈ-വോൾട്ടേജ് ഫൈറ്റ് സീനുകൾ; അമ്പരന്ന് ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫർ

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയുടെ ഏറ്റവും പുതിയ ചിത്രമാണ് യശോദ. 2022 നവംബർ 11 ന് സാമന്തയുടെ ആക്ഷൻ ത്രില്ലർ ചിത്രം 'യശോദ' പ്രദർശനത്തിനെത്തുകയാണ്. ഹരി - ഹരീഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീദേവി മൂവീസിന് കീഴിൽ ശിവലെങ്ക കൃഷ്ണ പ്രസാദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വൻ ബജറ്റിലാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. തിയേറ്ററുകളെ ഇളക്കിമറിക്കാൻ പോകുന്ന കഥയും ആക്ഷൻ, ഇമോഷൻ, ത്രില്ലിങ് രംഗങ്ങളും ട്രെയിലറിൽ ഉണ്ടായിരുന്നു.

യശോദയുടെ ആക്ഷൻ കൊറിയോഗ്രാഫർ യാനിക്ക് ബെൻ സാമന്തയുടെ ഹൈ-വോൾട്ടേജ് ഫൈറ്റുകളും സ്റ്റണ്ടുകളും നിർമ്മിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. സാമന്തയുടെ സമർപ്പണം വളരെ സന്തോഷിപ്പിച്ചു. അവരുടെ ഇച്ഛാശക്തിയാണ് മുഴുവൻ സീക്വൻസുകളും ത്രില്ലിങ് ആക്കിയതെന്ന് ഹോളിവുഡ് സ്റ്റണ്ട് കൊറിയോ​ഗ്രാഫർ യാനിക്ക് ബെൻ പറഞ്ഞു. 'ഫാമിലി മാൻ 2' എന്ന വെബ് സീരീസിൽ യാനിക്ക് ബെൻ മുമ്പ് സാമന്തയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ALSO READ: Yashoda Movie: യശോദ ആരാണെന്ന് അറിയോ നിനക്ക്? ത്രില്ലടിപ്പിക്കുന്ന ആക്ഷനുമായി സാമന്ത; 'യശോദ' ട്രെയിലർ

ഐക്കിഡോ, കിക്ക് ബോക്‌സിംഗ്, ജീത് കുനെ ഡോ, ജിംനാസ്റ്റിക്‌സ്, സാൻഡ് എന്നിവയിൽ വൈദഗ്ധ്യമുള്ള യാനിക്ക് ബെൻ പ്രശസ്തമായ ഹോളിവുഡ് ചിത്രങ്ങൾക്കും നാൽപ്പതിലധികം തെലുങ്ക്, ഹിന്ദി ചിത്രങ്ങൾക്കുമായി സ്റ്റണ്ടുകൾ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. 'ട്രാൻസ്പോർട്ടർ 3', ക്രിസ്റ്റഫർ നോളന്റെ 'ഇൻസെപ്ഷൻ', 'ഡൻകിർക്ക്', ഷാരൂഖ് ഖാൻ ചിത്രം 'റയീസ്', സൽമാൻ ഖാൻ്റെ 'ടൈഗർ സിന്ദാ ഹേ', പവൻ കല്യാണിൻ്റെ 'അത്താരിൻ്റിക്കി ദാരേദി', മഹേഷ് ബാബുവിന്റെ 1 - നേനോക്കാടിൻ, അല്ലു അർജുൻ്റെ 'ബദ്രി', സൂര്യയുടെ ഏഴാം അറിവ്' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ സ്റ്റണ്ട് കൊറിയോഗ്രാഫറായിരുന്നു യാനിക്ക് ബെൻ.

തെലുങ്കിൽ ഒരുക്കിയിരിക്കുന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ മൊഴിമാറ്റിയും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഇതുവരെയുള്ള അപ്ഡേറ്റുകൾക്ക് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. സാമന്ത അവതരിപ്പിക്കുന്ന ഗർഭിണിയായ കഥാപാത്രം വളരെയധികം ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്നതാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ: Yashoda Movie : 'യശോദ' കണ്ണ് തുറന്ന് നോക്കുനമ്പോൾ....; സാമന്തയുടെ പാൻ ഇന്ത്യ ചിത്രത്തിന്റെ ആദ്യ വീഡിയോ പുറത്ത്

"ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ എന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ശിവലെങ്ക കൃഷ്ണ പ്രസാദ് വ്യക്തമാക്കിയിരുന്നു. സിനിമയ്ക്ക് വേണ്ടി സാമന്ത ആക്ഷന്‍ രംഗങ്ങളില്‍ തന്റെ വിയര്‍പ്പും ചോരയും ഒഴുക്കി. തെലുങ്കിലും തമിഴിലും സാമന്ത തന്നെയാണ് ഡബ്ബ് ചെയ്തത്. മണിശര്‍മ്മയുടെ പശ്ചാത്തല സംഗീതത്തിന്റെ തികച്ചും പുതിയ മാനത്തിന് സാക്ഷ്യം വഹിക്കും. സിനിമയുടെ സാങ്കേതിക മികവിൽ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം 100 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കി. പുതിയ സിനികളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ തീര്‍ച്ചയായും യശോദ ത്രില്ലടിപ്പിക്കും" കൃഷ്ണ പ്രസാദ് പറഞ്ഞു.

യശോദയിൽ വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി എന്നിവരാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. മണിശര്‍മ്മ സംഗീതസംവിധാനവും എം. സുകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. വരികള്‍: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി. ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി. കല: അശോക്. സംഘട്ടനം: വെങ്കട്ട്, യാനിക് ബെന്‍, എഡിറ്റര്‍: മാര്‍ത്താണ്ഡം. കെ വെങ്കിടേഷ്. ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക. സഹനിര്‍മ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രവികുമാര്‍ ജിപി, രാജ സെന്തില്‍. പി. ആര്‍. ഒ: ആതിര ദില്‍ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News