മാഞ്ഞുപോയ ഇടുക്കിയുടെ 'പൊൻകതിര്' തിരിച്ചുപിടിക്കാൻ സഹോദരന്മാർ

ഇടുക്കിയുടെ മലയോര മണ്ണിലേയ്ക്ക് നെല്‍കൃഷിയെ തിരികെ എത്തിയ്ക്കാനുള്ള ശ്രമത്തിലാണ് കട്ടപ്പന സ്വദേശികളായ സഹോദരന്‍മാര്‍. കാല്‍ നൂറ്റാണ്ടോളമായി തരിശ് കിടന്ന പാടത്ത് നെല്‍ വിത്തിറക്കി പുതു തലമുറയെ കൃഷിയിലേയ്ക് ആകര്‍ഷിയ്ക്കാനുള്ള ഒരുക്കത്തിലാണിവര്‍.

Edited by - Zee Malayalam News Desk | Last Updated : Nov 12, 2022, 07:21 PM IST
  • കാല്‍ നൂറ്റാണ്ടോളമായി തരിശ് കിടന്ന പാടത്ത് നെല്‍ വിത്തിറക്കി പുതു തലമുറയെ കൃഷിയിലേയ്ക് ആകര്‍ഷിയ്ക്കാനുള്ള ഒരുക്കത്തിലാണിവര്‍.
  • നിലവില്‍ തരിശായി കിടക്കുന്ന മേഖലയില്‍ നെല്‍കൃഷി തിരികെ എത്തിയ്ക്കുക എന്നതാണ് മോഹനന്റെയും അനില്‍കുമാറിന്റെയും ലക്ഷ്യം.
  • അഞ്ച് മാസങ്ങള്‍ക്ക് ശേഷം വിളവുത്സവം, വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ച് നടത്താനാണ് ഇവരുടെ തീരുമാനം.
മാഞ്ഞുപോയ ഇടുക്കിയുടെ 'പൊൻകതിര്' തിരിച്ചുപിടിക്കാൻ സഹോദരന്മാർ

ഇടുക്കി: ഇടുക്കിയുടെ മലയോര മണ്ണിലേയ്ക്ക് നെല്‍കൃഷിയെ തിരികെ എത്തിയ്ക്കാനുള്ള ശ്രമത്തിലാണ് കട്ടപ്പന സ്വദേശികളായ സഹോദരന്‍മാര്‍. കാല്‍ നൂറ്റാണ്ടോളമായി തരിശ് കിടന്ന പാടത്ത് നെല്‍ വിത്തിറക്കി പുതു തലമുറയെ കൃഷിയിലേയ്ക് ആകര്‍ഷിയ്ക്കാനുള്ള ഒരുക്കത്തിലാണിവര്‍.

കട്ടപ്പന സ്വദേശികളായ കൊല്ലക്കാട്ട് മോഹനനും സഹോദരന്‍ അനില്‍കുമാറുമാണ്, 50 സെന്റോളം വരുന്ന പാടത്ത് നെല്‍കൃഷി ഇറക്കി, പാടശേഖരത്തെ തിരികെ എത്തിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, നെല്‍കൃഷി വ്യാപകമായിരുന്ന പ്രദേശമാണിവിടം. 

Read Also: മണ്ഡലകാത്തിന് ദിവങ്ങള്‍ മാത്രം ബാക്കി: ഒരുക്കങ്ങൾ നടത്തിയില്ല; വിമർശനവുമായി ഹിന്ദു സംഘടനകൾ

പിന്നീട്, പലരും കൃഷിയില്‍ നിന്ന് പിന്‍വാങ്ങുകയും മറ്റ് കര കൃഷികളിലേക്ക് തിരിയുകയും ചെയ്തു. പല മേഖലകളിലും വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നു. നിലവില്‍ തരിശായി കിടക്കുന്ന മേഖലയില്‍ നെല്‍കൃഷി തിരികെ എത്തിയ്ക്കുക എന്നതാണ് മോഹനന്റെയും അനില്‍കുമാറിന്റെയും ലക്ഷ്യം.

സഹോദരങ്ങള്‍ക്ക് പിന്തുണയുമായി കട്ടപ്പന കൃഷി ഭവനും നഗര സഭയും രംഗത്തുണ്ട്. ത്രിവേണി ഇനത്തില്‍ പെട്ട, നെല്ലിനമാണ് കൃഷി ചെയ്യുന്നത്. നാല്‍പതിനായിരത്തോളം രൂപ മുടക്കിയാണ്, തരിശ് കിടന്ന ഭൂമി, ഇവര്‍ നെല്‍കൃഷിയ്ക്ക് അനുയോജ്യമാക്കിയത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷം വിളവുത്സവം, വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ച് നടത്താനാണ് ഇവരുടെ തീരുമാനം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News