കുലുക്കിക്കുത്ത് കളിക്കിടെ പോലീസ്, ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു

കുലുക്കിക്കുത്ത് കളിക്കുന്നതിനിടെ പോലീസ് വാഹനം കണ്ടതാണ് ഭയന്നോടാൻ കാരണം. വെള്ളമില്ലാതിരുന്ന കിണറ്റിൽ തലയിടിച്ച് വീഴുകയായിരുന്നു വിഷ്ണു.  

Written by - Zee Malayalam News Desk | Last Updated : May 7, 2023, 02:48 PM IST
  • 20 കോൽ താഴ്ചയുള്ള കിണറ്റിലേക്കാണ് യുവാവ് വീണത്.
  • കിണറ്റിൽ വെള്ളമില്ലാതിരുന്നതിനാൽ തലയിടിച്ച് വീഴുകയായിരുന്നു.
  • വിഷ്ണുവിനെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുലുക്കിക്കുത്ത് കളിക്കിടെ പോലീസ്, ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു

കാസർകോട്: കുലുക്കിക്കുത്ത് കളിക്കുന്നതിനിടെ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. തായന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു ആണ് മരിച്ചത്. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയിൽ ഇന്നലെ അർധരാത്രിയാണ് ദാരുണമായ സംഭവം നടന്നത്. എണ്ണപ്പാറയിൽ ഫുട്ബോൾ മത്സരം നടക്കുന്ന സ്ഥലത്ത് കുലുക്കിക്കുത്ത് കളിക്കുകയായിരുന്ന വിഷ്ണു പോലീസ് വാഹനം കണ്ട് ഭയന്നോടുകയായിരുന്നു. 

ഭയന്നോടുന്നതിനിടെ ഇവർ കളിച്ചിരുന്ന സ്ഥലത്തിനോട് ചേർന്നുള്ള കുമാരൻ എന്നയാളുടെ പറമ്പിലെ കിണറ്റിൽ വിഷ്ണു വീഴുകയായിരുന്നു. 20 കോൽ താഴ്ചയുള്ള കിണറ്റിലേക്കാണ് യുവാവ് വീണത്. കിണറ്റിൽ വെള്ളമില്ലാതിരുന്നതിനാൽ തലയിടിച്ച് വീഴുകയായിരുന്നു. വിഷ്ണുവിനെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Crime News: പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിക്കവെ ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

കോഴിക്കോട്: പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവേ ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊളത്തറ അജ്മൽ വീട്ടിൽ മുഹമ്മദ് സിനാനാണ് ബ്രൗൺ ഷുഗറുമായി ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌കോഡിന്റെയും കസബ പോലീസിന്റെയും കയ്യിൽപെട്ടത്.  

മാങ്കാവിലും  പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ ലഹരി മരുന്ന് വിൽപന സജീവമാകുന്നുണ്ടെന്ന ഡാൻസഫ് സ്‌കോഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ കസബ ഇൻസ്‌പെക്ടർ എൻ പ്രജീഷിന്റെ നേതൃതത്തിൽ കസബ പോലീസും ഡാൻസഫ് സ്‌കോഡും ചേർന്നു നടത്തിയ തിരച്ചിലിനിടെയാണ് മുഹമ്മദ് സിനാൻ പിടിയിലാകുന്നത്.  നിരവധി തവണ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട സിനാൻ ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ബ്രൗൺ ഷുഗറുമായി പോലീസിന്റെ വലയിലാവുകയും എന്നാൽ  പിടികൂടുന്നതിനിടെ ഇയാൾ പോലീസിനെ പരിക്കേല്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം.   

ഒടുവിൽ പോലീസ് ബലം പ്രയോഗിച്ച് ഇയാളെ കീഴടക്കുകയായിരുന്നു. ഇയാളിൽ നിന്നും കച്ചവടത്തിനായി പൊതിയിലാക്കി കൊണ്ടുവന്നിരുന്ന  5 മില്ലി ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു.  സിനാനെ  പോലീസിനെ അക്രമിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കോടതിയിൽ ഹാജരാക്കുകയും  റിമാൻഡ് ചെയ്തു.

ഇയാൾ പതിവായി കണ്ണൂർ കാസർഗോഡ് ഭാഗങ്ങളിൽ നിന്നുമാണ് ലഹരി മരുന്ന് എത്തിക്കുന്നതെന്നും ഇതിന്റെ കണ്ണികളെ കുറിച്ച് അന്വേഷണം ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.  ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, എസ്.സി.പി.ഒ അഖിലേഷ്. കെ, സി.പി.ഒ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, കസബ സബ് ഇൻസ്‌പെക്ടർ ജഗത് മോഹൻ ദത്, ദിവ്യ വി.യു, സി.പി.ഒ ബനീഷ്, അനൂപ് എന്നിവരാണ്സിനാനെ പിടികൂടിയ  സംഘത്തിൽ ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News