പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ തോട്ട പൊട്ടിത്തെറിച്ച് യുവാവിന്‍റെ കാൽപാദം അറ്റു. ഒരാൾക്ക് പരിക്കേറ്റു. മുള്ളനിക്കാട് സ്വദേശി രതീഷിന്‍റെ കാൽപാദമാണ് അറ്റുപോയത്. ഇയാളുടെ സുഹൃത്ത് പുതുവേലിൽ മനുവിന് പൊള്ളലേറ്റു. ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ രാതി 9.30 ഓടെയാണ് സംഭവം. കിണറ് പണിക്കാരനായ ഓമല്ലൂർ മുള്ളിക്കാട് സ്വദേശി രതീഷ് ഒറ്റക്കാണ് ഇവിടെ താമസം. സ്ഫോടന ശബ്ദം കേട്ട് പ്രദേശവാസികൾ എത്തുമ്പോൾ ഗുരുതരമായ പരിക്കേറ്റ അവസ്ഥയിൽ രതീഷിനെയും മനുവിനെയും കണ്ടെത്തി. ഉടൻ തന്നെ ഇവരെ ജനറൽ ആശുപത്രിയിലെത്തിക്കുകയും മുറിവുകൾ ഗുരുതരം ആയതിനാൽ അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തിരുന്നു.
Read Also: കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ച സംഭവം; പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയെന്ന് മന്ത്രി റിയാസ്
കിണർ പണിക്കാരനാണ് രതീഷ്. എന്തിന് വേണ്ടിയാണ് ഈ സമയത്ത് തോട്ട ഉപയോഗിച്ചതെന്ന് വ്യക്തമല്ലെന്ന് ഗ്രാമ പഞ്ചായത്തംഗം സുരേഷ് കുമാർ പറഞ്ഞു. പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി സ്ഥലം സീൽ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃത മീന്‍ പിടിത്തത്തിനായി തോട്ട നിർമ്മിക്കുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഇവർക്ക് വെടിമരുന്ന് എവിടെ നിന്ന് ലഭിച്ചു എന്നതിലും അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്. സ്ഫോടന വസ്തുക്കൾ നിർമ്മിക്കന്നതും ഇവ ഉപയോഗിച്ചുള്ള മീൻപിടിത്തവും കുറ്റകരമായ പ്രവർത്തിയാണ്. അതിനാൽ തന്നെ ജീവഹാനിയുണ്ടാക്കാൻ തരത്തിൽ ശക്തമായ സ്ഫോടന ശേഷിയുള്ള പടക്കത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...