ഹെൽമെറ്റ് ധരിച്ച് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് തട്ടിയെത്തു; വലയിലാക്കി പോലീസ്

മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിൽ കൊരട്ടി ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് അര്‍ദ്ധരാത്രിയില്‍ ഹെല്‍മറ്റ് ധരിച്ച് ഒരാള്‍ ഓടിച്ചു പോകുന്നത് ശ്രദ്ധയില്‍ പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കൊരട്ടി പോലീസിനെ വിവിരമറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടുവാന്‍ സാധിച്ചത്.

Edited by - Zee Malayalam News Desk | Last Updated : Aug 26, 2022, 04:19 PM IST
  • നിരവധി ലഹരി മരുന്ന് കേസിലും അങ്കമാലി സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുമുള്ള റിഥിൻ ലഹരി മരുന്നിന് അടിമയായിട്ടാണ് ബസ് എടുത്തു കൊണ്ടു പോയതെന്ന് പറയുന്നു.
  • അങ്കമാലി കൊരട്ടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബെസ്റ്റ് വേ എന്ന സ്വകാര്യ ബസാണ് രാത്രി പതിനൊന്നരയോടെ എടുത്തു കൊണ്ടു പോയത്.
  • ചിറങ്ങര സ്വദേശിയുടെ ബസാണ് തട്ടിയെടുത്തത്. വയര്‍ലെസ് സന്ദേശം നല്‍കി പുതുക്കാട് വെച്ച് പോലീസ് വാഹനം തടയുകയായിരുന്നു.
ഹെൽമെറ്റ് ധരിച്ച് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് തട്ടിയെത്തു; വലയിലാക്കി പോലീസ്

തൃശൂർ: തൃശൂരിൽ ദേശീയപാതയിൽ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് തട്ടിയെടുത്ത് കൊണ്ടു പോയ യുവാവിനെ കൊരട്ടി പോലീസ് മണിക്കൂറുകളിനുള്ളില്‍ വലയിലാക്കി. കറുകുറ്റി പുത്തന്‍ പുരക്കല്‍ റിഥിന്‍ ആണ് പിടിയിലായത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് നിഗമനം. 

മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിൽ കൊരട്ടി ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് അര്‍ദ്ധരാത്രിയില്‍ ഹെല്‍മറ്റ് ധരിച്ച് ഒരാള്‍ ഓടിച്ചു പോകുന്നത് ശ്രദ്ധയില്‍ പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കൊരട്ടി പോലീസിനെ വിവിരമറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടുവാന്‍ സാധിച്ചത്. 

Read Also: ATM robbery: കൊച്ചിയിൽ വൻ എടിഎം തട്ടിപ്പ്; മെഷീനിൽ കൃത്രിമം നടത്തി കവർച്ച; സിസിടിവി ദൃശ്യം

നിരവധി ലഹരി മരുന്ന് കേസിലും അങ്കമാലി സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുമുള്ള റിഥിൻ ലഹരി മരുന്നിന് അടിമയായിട്ടാണ് ബസ് എടുത്തു കൊണ്ടു പോയതെന്ന് പറയുന്നു. ഹെല്‍മെറ്റ് വെച്ച് അപകടമായ രീതിയില്‍ ഏകദേശം18 കീലോമീറ്റര്‍ ദൂരമാണ് ബസോടിച്ചത്. ബസിന്റെ മുന്‍വശത്തെ ചില്ലും,മറ്റും വശങ്ങളും തകര്‍ന്ന നിലയിലാണ്.

അങ്കമാലി കൊരട്ടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബെസ്റ്റ് വേ എന്ന സ്വകാര്യ ബസാണ് രാത്രി പതിനൊന്നരയോടെ എടുത്തു കൊണ്ടു പോയത്. അങ്കമാലിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ കൊരട്ടി പ്രദേശങ്ങളില്‍ കറങ്ങി നടന്ന പ്രതി രാത്രിയില്‍ ജംഗ്ഷനില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തെത്തി ബൈക്ക് ഉപേക്ഷിച്ച് ഹെല്‍മറ്റ് ധരിച്ച് ബസില്‍ കയറി താക്കോല്‍ ഇല്ലാതെ തന്നെ ബസ് സ്റ്റാര്‍ട്ടാക്കി തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. 

Read Also: Kerala Weather Report: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ചിറങ്ങര സ്വദേശിയുടെ ബസാണ് തട്ടിയെടുത്തത്. വയര്‍ലെസ് സന്ദേശം നല്‍കി പുതുക്കാട് വെച്ച് പോലീസ് വാഹനം തടയുകയായിരുന്നു. ഇയാള്‍ക്കെതിരെ വാഹനം അതിക്രമിച്ച് കടത്തി കൊണ്ടു പോകല്‍, നരഹത്യ കേസ്, മോഷണം, കഞ്ചാവ് കേസുകള്‍ അടക്കമുണ്ട്. 

എറണാക്കുളത്തും കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ബൈക്കിന്റെ ഷോറൂമില്‍ നിന്ന് ടെസ്റ്റ് ഡ്രൈവിനായി എടുത്ത ബൈക്കിന്റെ താക്കോലിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കി ഷോറൂമില്‍ നിന്ന് അതേ ബൈക്ക് മോഷ്ടിച്ച കേസും പ്രതിയുടെ പേരിലുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News