തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തുന്നവർക്ക് അപകട ഭീഷണി സൃഷ്ടിച്ച ഇലക്ട്രിക് കേബിള്‍ നീക്കം ചെയ്തു. സീ മലയാളം ന്യൂസ് റിപ്പോർട്ടിനെ തുടര്‍ന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നടപടി സ്വീകരിച്ചത്. ആശുപത്രിയിൽ എത്തുന്നവർക്ക് അപകട ഭീഷണി ഉയർത്തുന്ന വിധത്തിൽ ഇലക്ട്രിക് പോസ്റ്റ് വലിച്ചു കെട്ടിയ കമ്പിയും മുറിച്ചു നീക്കി.
തൈക്കാട് ആശുപത്രിയിൽ എത്തുന്നവർക്ക് അപകട ഭീഷണിയായി നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റ് വലിച്ചു കെട്ടിയ കമ്പി നീക്കം ചെയ്ത് അധികൃതർ. സീ മലയാളം ന്യൂസ് റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ആരോഗ്യമന്ത്രിയുടെ ഓഫീസ് ഉടൻ നടപടി സ്വീകരിക്കാൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകുകയായിരുന്നു.
ALSO READ: Thycaud Hospital: തൈക്കാട് ആശുപത്രിയിൽ നടപ്പാതയിൽ അപകട ഭീഷണി ഉയർത്തി ഇലക്ട്രിക് കേബിള്‍
ചെവ്വാഴ്ച്ചയാണ് സീ മലയാളം ന്യൂസ് ഈ വർത്ത റിപ്പോർട്ട് ചെയ്തത്. രണ്ട് ദിവസത്തിനകം തന്നെ അധികൃതർ നടപടി സ്വീകരിച്ചു. ആശുപത്രിയിൽ എത്തുന്നവരുടെ തലയിൽ തട്ടാത്ത വിധം ഇലക്ട്രിക് കേബിൾ ഉയർത്തിക്കെട്ടി. കുട്ടികളുമായി എത്തുന്നവർ ഉൾപ്പെടെ കമ്പിയിൽ തല തട്ടാതിരിക്കാൻ ഇവിടെ കുനിഞ്ഞ് നടക്കേണ്ട അവസ്ഥയായിരുന്നു.
ഒരാളുടെ നെഞ്ചിന്റെ ഉയരം മാത്രം എത്തുന്ന വിധത്തിലാണ് ഇലക്ട്രിക് കേബിൾ ഉണ്ടായിരുന്നത്. ഡോക്ടറെ കാണാൻ താഴത്തെ ഗെയ്റ്റ് വഴി എത്തുന്നവരായിരുന്നു ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. കുഞ്ഞുങ്ങളുമായി പടികൾ കയറി വരുമ്പോൾ കേബിൾ വലിയ അപകട ഭീഷണിയായിരുന്നു ഉയർത്തിയിരുന്നത്. ഇതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. ഇതോടെ കൈക്കുഞ്ഞുങ്ങളുമായി ഭയക്കാതെ ഇനി ആശുപത്രിയിൽ എത്താം.
ALSO READ: Kottayam Fire: കോട്ടയം മെഡിക്കല്‍ കോളേജിലെ തീപിടിത്തം; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി
ഇലക്ട്രിക് പോസ്റ്റ് വലിച്ചുകെട്ടിയ കമ്പിയായിരുന്നു അപകട ഭീഷണി ഉയർത്തിയ മറ്റൊന്ന്. ഇതും മുറിച്ച് മാറ്റിയിരിക്കുകയാണ്. ആശുപത്രിയിലേക്ക് പോകുന്ന പടിയുടെ കുറുകെയാണ് കമ്പി വലിച്ചു കെട്ടിയിരുന്നത്. വലതുവശത്തുകൂടി പടി കയറുമ്പോൾ തലയിൽ തട്ടുന്ന അവസ്ഥയിലും ഇടതുവശത്തുകൂടി കയറുമ്പോൾ കമ്പിയിൽ തട്ടിവീഴുന്ന അവസ്ഥയിലുമായിരുന്നു ഇത്. ഏറെ പ്രയാസപ്പെട്ടായിരുന്നു പലരും കുട്ടികളുമായി പടികയറിയിരുന്നത്. സീ മലയാളം ന്യൂസ് റിപ്പോർട്ടിനെ തുടര്‍ന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഉടൻ തന്നെ നടപടി സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...