Zee Malayalam News Impact: തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെ റവന്യൂ മന്ത്രിയുടെ ഇടപെടൽ; സ്റ്റോപ്പ് മെമ്മോ നൽകി, അന്വേഷണത്തിനും നിർദേശം

Zee Malayalam News Impact: നെൽവയൽ-നീർത്തട സംരക്ഷണ നിയമം കാറ്റിൽപ്പറത്തി മണക്കാട് വില്ലേജിൽ തണ്ണീർത്തടം നികത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി സീ ന്യൂസ് വാർത്ത നൽകിയിരുന്നു. മണക്കാട് വില്ലേജിലെ ബ്ലോക്ക് അഞ്ചിൽ ഉൾപ്പെട്ട 13/157 എന്ന സർവെയിൽ ഉൾപ്പെട്ട തണ്ണീര്‍ത്തടം മണ്ണിട്ട് നികത്താൻ ഭൂമാഫിയകള്‍ ശ്രമിക്കുകയാണ്

Written by - രജീഷ് നരിക്കുനി | Edited by - Roniya Baby | Last Updated : Jan 3, 2023, 04:24 PM IST
  • 2022 ഫെബ്രുവരി അഞ്ചാം തീയതി സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ്
  • എന്നാൽ ഇതെല്ലാം മറികടന്നാണ് ഇപ്പോൾ വീണ്ടും ഇവിടെ മണ്ണിടൽ നടന്നുകൊണ്ടിരിക്കുന്നത്
  • വേനൽക്കാലത്ത് പോലും വറ്റാത്ത കുളമാണിത്
  • ഇവിടെയാണ് ആമ ഇയഞ്ചാൻ തോട് വൃത്തിയാക്കുന്നതിനായി എടുത്തുമാറ്റിയ മണ്ണ് കൊണ്ടുവന്നിട്ടിരിക്കുന്നത്
Zee Malayalam News Impact: തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെ റവന്യൂ മന്ത്രിയുടെ ഇടപെടൽ; സ്റ്റോപ്പ് മെമ്മോ നൽകി, അന്വേഷണത്തിനും നിർദേശം

തിരുവനന്തപുരം: തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെ റവന്യൂമന്ത്രിയുടെ ഇടപെടൽ. സീ ന്യൂസ് റിപ്പോർട്ട് ചെയ്ത വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഈ വാർത്തുടെ വിശദാംശങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നൽകാനും മണ്ണിടൽ പ്രവൃത്തി നിർത്തിവയ്ക്കാനും റവന്യൂവകുപ്പ് മന്ത്രി കെ രാജന്റെ ഓഫീസിൽ നിന്ന് നിർദേശം നൽകി. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരൊക്കെയാണെന്ന് അന്വേഷിക്കാനും ആർഡിഒ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാനും നിർദേശം നൽകി. തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാർക്ക് നിർദേശം നൽകി.

നെൽവയൽ-നീർത്തട സംരക്ഷണ നിയമം കാറ്റിൽപ്പറത്തി മണക്കാട് വില്ലേജിൽ തണ്ണീർത്തടം നികത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി സീ ന്യൂസ് വാർത്ത നൽകിയിരുന്നു. മണക്കാട് വില്ലേജിലെ ബ്ലോക്ക് അഞ്ചിൽ ഉൾപ്പെട്ട 13/157 എന്ന സർവെയിൽ ഉൾപ്പെട്ട തണ്ണീര്‍ത്തടം മണ്ണിട്ട് നികത്താൻ ഭൂമാഫിയകള്‍ ശ്രമിക്കുകയാണ്. പ്രശസ്തമായ ഓക്സ്ഫോഡ് സ്കൂളിന് സമീപത്താണ് ഈ ഭൂമി സ്ഥിതിചെയ്യുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന കുളത്തോട് ചേർന്ന് കിടക്കുന്ന റോഡിന് സമീപമാണ് ഈ സ്ഥലം. 2022 ഫെബ്രുവരി അഞ്ചാം തീയതി സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ്. എന്നാൽ ഇതെല്ലാം  മറികടന്നാണ് ഇപ്പോൾ വീണ്ടും ഇവിടെ മണ്ണിടൽ നടന്നുകൊണ്ടിരിക്കുന്നത്. വേനൽക്കാലത്ത് പോലും വറ്റാത്ത കുളമാണിത്. ഇവിടെയാണ് ആമ ഇയഞ്ചാൻ തോട് വൃത്തിയാക്കുന്നതിനായി എടുത്തുമാറ്റിയ മണ്ണ് കൊണ്ടുവന്നിട്ടിരിക്കുന്നത്.

ALSO READ: Zee Malayalam News Exclusive: തിരുവനന്തപുരം ​ന​ഗരത്തിൽ പിടിമുറുക്കി ഭൂമാഫിയ; ​ഗുണ്ടാസംഘങ്ങളെ ഉപയോ​ഗിച്ച് തണ്ണീർത്തടം നികത്തുന്നു

ഈ തണ്ണീര്‍തടം നികത്താൻ പാടില്ലെന്ന് കൃഷി വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഇത് മറികടന്ന് ഉന്നതരുടെ ഓത്താശയോടെയാണ് നികത്തൽ നടക്കുന്നത്. ആർഡിഒ ആണ് ഈ നിലം നികത്താൻ ഉത്തരവ് നൽകിയതെന്നാണ് സീ ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. 2022 ഫെബ്രുവരി പത്തിന് ചേർന്ന പ്രാദേശിക നിരീക്ഷണ സമിതിയുടെ ശുപാർശ പ്രകാരം കൃഷി ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ ഭൂമി ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കേണ്ടതില്ലെന്നും പറയുന്നു. കൃഷി ഭവന്‍ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ഈ സ്ഥലം തണ്ണീർത്തടത്തിൽ ഉൾപ്പെടുന്നതും  ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുന്നതുമാണ്. കുളം പൂർണമായി മൂടാതെ തണ്ണീര്‍ത്തടത്തിൽ അതിരിട്ട് മണ്ണിട്ട് നികത്തലാണ് ഇപ്പോൾ നടക്കുന്നത്.

മഴക്കാലത്ത് പലഭാഗത്തും നിന്നുള്ള മഴവെള്ളം ഒഴുകി എത്തുന്നത് ഇവിടേക്കാണ്. ഇത് നികത്തുന്നതോടെ വെള്ളം ഒഴുകിപ്പോകാൻ സ്ഥലമില്ലാതാകും. വില്ലേജ് ഓഫീസിൽ നിന്നും സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലം നികത്താൻ എങ്ങനെയാണ് ആർഡിഒ അനുമിതി നൽകിയതെന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. വാർഡില്‍ പല ഇടങ്ങളിലായി ഭൂമി നികത്തൽ നടക്കുന്നുണ്ടെന്ന് വാർഡ് കൗൺസിലറും സമ്മതിക്കുന്നുണ്ട്. മൂന്ന് ഗുണ്ടാ സംഘങ്ങളുടെ നേതൃത്വത്തിലാണ് നികത്തൽ നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വീട് വയ്ക്കാൻ സർക്കാർ അനുമതി നൽകിയ സ്ഥലം നികത്താനും ഭൂമാഫിയകൾ കനിയേണ്ട അവസ്ഥയാണെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News