കുന്നംകുളം അപകടം; കെ സ്വിഫ്റ്റ് ഡ്രൈവറും വാൻ ഡ്രൈവറും അറസ്റ്റിൽ

മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് ബസ് ഡ്രൈവർക്കെതിരെ  കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 15, 2022, 11:44 AM IST
  • ബസിന്റെ ഡ്രൈവറെയും പിക് അപ് വാൻ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു
  • തമിഴ്നാട് സ്വദേശി പെരിസ്വാമിയെ വാന്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു
  • മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് ബസ് ഡ്രൈവർക്കെതിരെ കേസ്
കുന്നംകുളം അപകടം;  കെ സ്വിഫ്റ്റ് ഡ്രൈവറും വാൻ ഡ്രൈവറും അറസ്റ്റിൽ

കുന്നംകുളം കെ സ്വിഫ്റ്റ് അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ  ബസിന്റെ ഡ്രൈവറെയും പിക് അപ് വാൻ ഡ്രൈവറെയും  പൊലീസ് അറസ്റ്റ് ചെയ്തു. പിക് അപ് വാന്‍ ഡ്രൈവര്‍ സൈനുദ്ദീന്‍, സ്വിഫ്റ്റ് ഡ്രൈവര്‍ വിനോദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശി പെരിസ്വാമിയെ  വാന്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു.

ഈ പിക് അപ്പ് വാന്‍ നിര്‍ത്താതെ പോയിരുന്നു. തുടര്‍ന്ന്  നിലത്തുവീണ പെരിസ്വാമിയുടെ കാലിലൂടെ പിന്നാലെ വന്ന സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. ഈ ബസും നിര്‍ത്താതെ പോയി. എന്നാൽ ബസ് കയറിയിറങ്ങിയതാണ് പെരിസ്വാമിയുടെ മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. 
 
മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് ബസ് ഡ്രൈവർക്കെതിരെ  കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  ഇരുവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

 കെ സ്വിഫ്റ്റ്  ഇടിച്ചാണ് വഴിയാത്രക്കാരൻ മരിച്ചതെന്ന തരത്തിലായിരുന്നു ആദ്യം വാർത്തകൾ പുറത്തു വന്നത്. എന്നാൽ പിന്നീട്  അപകടത്തില്‍ മരിച്ചയാളെ ആദ്യം ഇടിച്ചത് വാനാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വാൻ ഇടിച്ചതിനെ തുടർന്ന്  നിലത്തുവീണ പരസ്വാമിയുടെ കാലില്‍ കൂടി കെ സ്വിഫ്റ്റും കയറി. ഇയാളെ ഇടിച്ച വാനും നിര്‍ത്താതെ പോവുകയായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ 5 മണിക്കായിരുന്നു  അപകടം ഉണ്ടായത്. സ്വിഫ്റ്റ് ബസ് ഇടിച്ചാണ് പരസ്വാമി മരിച്ചതെന്നാണ് സമീപത്തെ ആളുകളും ഓട്ടോക്കാരും പറഞ്ഞത് . ബസിന്റെ പിൻവശത്തെ ചക്രമായിരുന്നു പരസ്വാമിയുടെ കാലിൽ കയറിയത്. അതിനാൽ ഇടിച്ച വിവരം അറിഞ്ഞില്ലെന്ന കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി ശരിയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News