രാജാവിന്‍റെ മകനായി ''ഒരേയൊരു രാജാവ്'' പിറന്നിട്ട് 34 വര്‍ഷങ്ങള്‍!

1986 ജൂലായ്‌ 17 റിലീസായ രാജാവിന്‍റെ മകന്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ അവതാരപ്പിറവിക്ക് സാക്ഷിയായി,

Last Updated : Jul 17, 2020, 03:09 PM IST
രാജാവിന്‍റെ മകനായി ''ഒരേയൊരു രാജാവ്'' പിറന്നിട്ട് 34 വര്‍ഷങ്ങള്‍!

1986 ജൂലായ്‌ 17 റിലീസായ രാജാവിന്‍റെ മകന്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ അവതാരപ്പിറവിക്ക് സാക്ഷിയായി,

അതുവരെ കണ്ട സിനിമകളില്‍ നിന്ന് വ്യത്യസ്തമായി അധോലോക കഥ പറഞ്ഞ രാജാവിന്‍റെ മകനില്‍ വില്ലത്തരങ്ങള്‍ കാട്ടുന്ന  
നായകന്‍ എന്ന പുതിയ രീതിയുണ്ടായി സമൂഹത്തില്‍ അധോലോക നായകനെ വെള്ളപൂശുന്നു എന്നൊക്കെ പറയുന്ന പോലെ 
ആ സിനിമയില്‍ വിന്‍സന്‍റ് ഗോമസ് എന്ന ആധോലോക നായകനായി മോഹന്‍ ലാല്‍ നിറഞ്ഞാടി,

മോഹന്‍ലാല്‍ എന്ന നടന് വേണ്ടി മലയാള സിനിമയുടെ സിംഹാസനത്തെ പാകപെടുത്തുന്നതില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 
രാജാവിന്‍റെ മകന് വളരെ വലിയ പങ്കാണുള്ളത്.

ഇന്നും മോഹന്‍ലാല്‍ ആരാധകര്‍ രാജാവിന്‍റെ മകനിലെ സംഭാഷണങ്ങള്‍ പോലും പറയുന്നു,മിമിക്രി കലാകാരന്മാര്‍ക്കും രാജാവിന്‍റെ മകനിലെ 
ഡയലോഗുകള്‍ ഒഴിച്ച് കൂടാന്‍ വയ്യാത്ത ഘടകമാണ്,അധോലോകവും രാഷ്ട്രീയവും കുടിപ്പകയും പ്രണയവും എല്ലാം രാജാവിന്‍റെ മകനില്‍ 
ഉണ്ട്,അന്നിറങ്ങിയ ഒരു ഒന്നൊന്നര സിനിമയായിരുന്നു രാജാവിന്‍റെ മകന്‍,രാജീവിന്‍റെ കഥയില്‍ ഡെനീസ് ജോസഫിന്‍റെ തിരക്കഥയെ തമ്പി കണ്ണന്താനം 
സിനിമയാക്കി വെള്ളിത്തിരയില്‍ എത്തിച്ചപ്പോള്‍ നിര്‍മ്മാണവും തമ്പി കണ്ണന്താനം തന്നെയായിരുന്നു.

സിനിമയില്‍ മോഹന്‍ ലാല്‍ അവതരിപ്പിച്ച വിന്‍സന്‍റ്  ഗോമസ് എന്ന അധോലോക നായകന്‍റെ എതിരാളിയായി ആഭ്യന്തര മന്ത്രിയുടെ വേഷത്തില്‍ 
രതീഷ്‌ എത്തി,വക്കീല്‍ വേഷത്തില്‍ നായികയായി അംബികയും വിന്‍സന്‍റ് ഗോമസിന്‍റെ ഗുണ്ടകളില്‍ ഒരാളായ പീറ്ററായി മോഹന്‍ ജോസ് വേഷമിട്ടപ്പോള്‍ 
മറ്റൊരു ഗുണ്ടയായി എത്തിയത് സുരേഷ് ഗോപിയായിരുന്നു,മോഹന്‍ ലാലിന്‍റെ താര സിംഹാസനം അരക്കിട്ടുറപ്പിച്ച സിനിമ,
ആക്ഷന്‍ രാജാവായി മോഹന്‍ ലാലിനെ മാറ്റിയ സിനിമ അങ്ങനെ പലതും രാജാവിന്‍റെ മകന് വിശേഷണങ്ങളാണ്,

Also Read:ആ കമന്റിന് വായടച്ച് മറുപടി നല്‍കി അനുമോള്‍!

 

അന്നുവരെ സഞ്ചരിച്ച വഴികളില്‍ നിന്ന് മാറി സഞ്ചരിച്ച സിനിമ തന്നെയാണ് രാജാവിന്‍റെ മകന്‍,രാജാവിന്‍റെ മകന്‍ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മലയാളത്തില്‍ 
പുതിയൊരു സൂപ്പര്‍ താരം പിറവിയെടുക്കുകയായിരുന്നു,മോഹന്‍ ലാല്‍,അന്ന് ഈ സിനിമയില്‍ വിന്‍സന്‍റ് ഗോമസ് പറഞ്ഞ ആ ഡയലോഗ് ''രാജു മോന്‍ എന്നോട് ചോദിച്ചു 
അങ്കിളിന്‍റെ അച്ഛന്‍ ആരാണെന്ന്..'' ഇന്നും മോഹന്‍ലാലിന്‍റെ എണ്ണം പറഞ്ഞ ഡയലോഗുകളില്‍ ഒന്നായി നിലകൊള്ളുന്നു.
 
ഒരു സിനിമയില്‍ നിന്ന്,അതേ..,രാജാവിന്‍റെ മകനില്‍ നിന്ന് തന്നെയാണ് മലയാളസിനിമയുടെ ഒരേയൊരു രാജാവ് പിറവിയെടുത്തത്.

Trending News