Aanandam Paramanandam OTT RElease : കോമഡിയുടെ ആറാട്ടുമായി ആനന്ദം പരമാനന്ദം ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം

Aanandam Paramanandam Movie OTT RElease Update :  ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സാണ്.  ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Jan 4, 2023, 01:29 PM IST
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സാണ്.
  • ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
    ഡിസംബർ 23 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ആനന്ദം പരമാനന്ദം. തീയേറ്ററുകളിൽ ചിത്രത്തിന് സമ്മിശ്ര അഭിപ്രായം മാത്രമായിരുന്നു നേടാൻ കഴിഞ്ഞത്.
Aanandam Paramanandam OTT RElease : കോമഡിയുടെ ആറാട്ടുമായി ആനന്ദം പരമാനന്ദം ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം

ഇന്ദ്രൻസും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രം ആനന്ദം പരമാനന്ദം ഉടൻ ഒടിടിയിലേക്ക് എത്തും. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സാണ്. ചിത്രം ഉടൻ മനോരമ മാക്‌സിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ 23 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ആനന്ദം പരമാനന്ദം. തീയേറ്ററുകളിൽ ചിത്രത്തിന് സമ്മിശ്ര അഭിപ്രായം മാത്രമായിരുന്നു നേടാൻ കഴിഞ്ഞത്. ഷാഫിയാണ് ചിത്രം സംവിധാനം ചെയ്തത്.

ദിവാകര കുറുപ്പിന്റെയും പി പി ഗിരീഷിന്റെയും രസകരമായ ജീവിതവും സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. ഹിറ്റ് മേക്കർ ഷാഫി സംവിധാനം ചെയ്തു എന്നത് തന്നെയായിരുന്നു ചിത്രത്തിൻറെ പ്രധാന ആകർഷണം. പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിച്ച ചിത്രമാണ് ആനന്ദം പരമാനന്ദം. എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിച്ചുവെന്നതും ചിത്രത്തിൻറെ പ്രത്യേകതയായിരുന്നു.'

ALSO READ: Thankam movie: 'തങ്കം' റിലീസ് പ്രഖ്യാപിച്ചു; റിപ്പബ്ലിക് ദിനത്തിൽ പ്രദർശനത്തിനെത്തും

 ഇന്ദ്രൻസിനും ഷറഫുദ്ദീനും പുറമേ അജു വർഗീസ്, ബൈജു സന്തോഷ്, സിനോയ്‌ വർഗീസ്, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോമഡിയിലൂടെ കഥ പറയുന്ന ചിത്രം പ്രേക്ഷകർക്ക് നന്നായി തന്നെ കണക്ട് ആയിരുന്നു. നിരവധി കോമഡി സിറ്റുവേഷനുകൾ പ്രേക്ഷകർക്ക് ചിരിച്ച് മറിയാനുള്ള രംഗങ്ങൾ ചിത്രത്തിൽ ഉണ്ട് എന്നത് തന്നെയായിരുന്നു ചിത്രത്തിൻറെ പ്രധാന പോസിറ്റീവ് ഫാക്ടർ. പഴയ കഥയാണ് ചിത്രം പറയുന്നതെങ്കിലും ഫ്രഷ്നസ് ചോർന്ന് പോകാതിരിക്കാനായി ഹസ്യരൂപേണ ചിത്രം സംസാരിക്കുന്നുണ്ട്. പ്രേക്ഷകനെ ബോർ അടിപ്പിക്കാതെ പിടിച്ചിരുത്താൻ അതിനാൽ തന്നെ സാധിക്കുന്നുമുണ്ടെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം.

പാലക്കാട് പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പോകുന്നത്. പഴയ കാലത്തെ പാലക്കാടൻ ഗ്രാമവും സ്ഥലങ്ങളും സിനിമയിൽ ഭംഗിയായി കാണിക്കുന്നുണ്ട്. പ്രകടനമികവും എടുത്ത് സൂചിപ്പിക്കേണ്ടത്. അജു വർഗീസും ബൈജുവിന്റെയും കൗണ്ടർ തമാശകൾ സിനിമയിൽ ഏറ്റിട്ടുണ്ട്. തമാശ മാത്രമല്ലാതെ നല്ലൊരു സോഷ്യൽ മെസേജ് കൂടി ചിത്രം പറയാൻ ശ്രമിക്കുന്നുണ്ട്. ശറഫുദീന്‍റെയും ഇന്ദ്രൻസിന്‍റെയും പ്രകടനങ്ങൾ പ്രശംസ അർഹിക്കുന്നുണ്ട്. 

കുറച്ച് വർഷങ്ങൾക്ക് ശേഷം ഷാഫിയുടെ തിരിച്ചുവരവ് വെറുതെ ആയില്ല. ചിത്രത്തിൽ തമാശയോടൊപ്പം ചിന്തയും കൂടി നൽകുന്നതോടെ ക്ലൈമാക്സിൽ ഒരു ഫ്രഷ്നസ് നൽകാൻ സാധിച്ചിട്ടുണ്ട്. ഷാൻ റഹ്മാന്‍റെ  മ്യൂസിക്കും സിനിമയെ സഹായിച്ചിട്ടുണ്ട്. മദ്യപാനം പ്രമേയമാക്കിയാണ് ചിത്രം എത്തുന്നത്. 2 കണ്ട്രിസ് എന്ന ചിത്രം സംസാരിച്ച മദ്യപാനം എന്ന വിഷയം മറ്റൊരു തരത്തിലാണ് ഷാഫി ഇത്തവണ കൊണ്ട് വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News