Aanandam Paramanandam Movie : "അക്കര നിക്കണ തങ്കമ്മേ"; ആനന്ദം പരമാനന്ദത്തിലെ കള്ളുപ്പാട്ട് പുറത്തുവിട്ടു, ചിത്രം ഉടനെത്തും

Aanandam Paramanandam Movie Song :  പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രമാണ് ആനന്ദം പരമാനന്ദം. 

Written by - Zee Malayalam News Desk | Last Updated : Nov 19, 2022, 01:32 PM IST
  • അക്കര നിക്കണ തങ്കമ്മേ എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
  • ഷാൻ റഹ്‌മാൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്താണ്.
  • ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും പ്രണവം ശശിയും ചേർന്നാണ്.
  • പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രമാണ് ആനന്ദം പരമാനന്ദം.
Aanandam Paramanandam Movie : "അക്കര നിക്കണ തങ്കമ്മേ"; ആനന്ദം പരമാനന്ദത്തിലെ കള്ളുപ്പാട്ട് പുറത്തുവിട്ടു, ചിത്രം ഉടനെത്തും

ഇന്ദ്രൻസും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആനന്ദം പരമാനന്ദത്തിലെ കള്ളുപ്പാട്ട് പുറത്തുവിട്ടു. അക്കര നിക്കണ തങ്കമ്മേ എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഷാൻ റഹ്‌മാൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും പ്രണവം ശശിയും ചേർന്നാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രമാണ് ആനന്ദം പരമാനന്ദം. എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നുയെന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഇന്ദ്രൻസിനും ഷറഫുദ്ദീനും പുറമേ അജു വർഗീസ്, ബൈജു സന്തോഷ്, സിനോയ്‌ വർഗീസ്, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ: Aanandam Paramanandam Movie : പൊട്ടിച്ചിരിപ്പിക്കാൻ ഷാഫി വീണ്ടുമെത്തുന്നു; ഒപ്പം ഇന്ദ്രൻസും ഷറഫുദ്ദീനും; 'ആനന്ദം പരമാനന്ദം' ഫസ്റ്റ്ലുക്ക്

ചിത്രത്തിന് മനോജ് പിള്ളയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നൽകുന്നത്. സാജൻ ആണ് എഡിറ്റർ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ആനന്ദം പരമാനന്ദം ഒക്ടോബർ മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും

പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊടുത്താസ്, ആർട്ട് ഡയറക്ടർ - അർക്കൻ എസ് കർമ്മ, മേക്കപ്പ് - പട്ടണം റഷീദ്, ലിറിക്‌സ് - മനു മഞ്ജിത്, ഗായകർ - വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, കോസ്റ്റ്യൂംസ് - സമീറ സനീഷ്, സ്റ്റിൽ ഫോട്ടോഗ്രാഫർ - ഹരി തിരുമല, പി ആർ ഒ - വാഴൂർ ജോസ്, ടൈറ്റിൽ ഡിസൈൻ - ടെൻപോയിന്റ്, ഡിസൈൻ - പ്രമേഷ് പ്രഭാകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്

Trending News