Aanandam Paramanandam Movie : പൊട്ടിച്ചിരിപ്പിക്കാൻ ഷാഫി വീണ്ടുമെത്തുന്നു; ഒപ്പം ഇന്ദ്രൻസും ഷറഫുദ്ദീനും; 'ആനന്ദം പരമാനന്ദം' ഫസ്റ്റ്ലുക്ക്

Aanandam Paramanandam Movie : എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നുയെന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 31, 2022, 07:47 PM IST
  • എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
  • ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നുയെന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്.
  • ചിത്രം ഒക്ടോബറിൽ റിലീസാനായി തയ്യറാറെടുക്കുകയാണ്.
Aanandam Paramanandam Movie : പൊട്ടിച്ചിരിപ്പിക്കാൻ ഷാഫി വീണ്ടുമെത്തുന്നു; ഒപ്പം ഇന്ദ്രൻസും ഷറഫുദ്ദീനും; 'ആനന്ദം പരമാനന്ദം' ഫസ്റ്റ്ലുക്ക്

കൊച്ചി : കോമഡി ചിത്രങ്ങളിലൂടെ മലയാളത്തിലെ ഹിറ്റ്മേക്കറായ ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദം ചിത്രത്തിന്റെ ഫസ്റ്റലുക്ക് പുറത്ത് വിട്ടു. ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രമാണ് ആനന്ദം പരമാനന്ദം. ചിത്രം ഒക്ടോബറിൽ റിലീസാനായി തയ്യറാറെടുക്കുകയാണ്.

എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നുയെന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഇന്ദ്രൻസിനും ഷറഫുദ്ദീനും പുറമേ അജു വർഗീസ്, ബൈജു സന്തോഷ്, സിനോയ്‌ വർഗീസ്, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : Jaladhara Pumpset Movie: ഇന്ദ്രൻസും ഉർവശിയും ഒന്നിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962ന്റെ ഷൂട്ടിങ് പൂർത്തിയായി; വീഡിയോ പങ്കുവെച്ച് സനൂഷ

ചിത്രത്തിന് മനോജ് പിള്ളയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നൽകുന്നത്. സാജൻ ആണ് എഡിറ്റർ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ആനന്ദം പരമാനന്ദം ഒക്ടോബർ മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും

പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊടുത്താസ്, ആർട്ട് ഡയറക്ടർ - അർക്കൻ എസ് കർമ്മ, മേക്കപ്പ് - പട്ടണം റഷീദ്, ലിറിക്‌സ് - മനു മഞ്ജിത്, ഗായകർ - വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, കോസ്റ്റ്യൂംസ് - സമീറ സനീഷ്, സ്റ്റിൽ ഫോട്ടോഗ്രാഫർ - ഹരി തിരുമല, പി ആർ ഒ - വാഴൂർ ജോസ്, ടൈറ്റിൽ ഡിസൈൻ - ടെൻപോയിന്റ്, ഡിസൈൻ - പ്രമേഷ് പ്രഭാകർ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News