Ozler Movie Box Office: ഓസ്ലര്‍ തീയ്യേറ്ററുകളിൽ എത്ര നേടി..? ചിത്രത്തിൻറെ കളക്ഷൻ ഇതാ

Ozler Movie Kerala Box Office: ഒരു മെഡിക്കൽ ത്രില്ലർ ചിത്രമായിട്ടാണ് മിഥുൻ മാനുവൽ ഓസ്ലർ ഒരുക്കിയിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം ജയറാം മലയാളത്തിൽ നായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്

Written by - Zee Malayalam News Desk | Last Updated : Jan 13, 2024, 03:35 PM IST
  • ആദ്യ ദിനം ചിത്രം 2.88 കോടി ബോക്സോഫീസിൽ നേടിയെന്നാണ് കണക്ക്
  • ചിത്രത്തിൻറെ രചന രൺധീർ കൃഷ്ണനാണ്
  • ഒരു മെഡിക്കൽ ത്രില്ലർ ചിത്രമായിട്ടാണ് മിഥുൻ മാനുവൽ ഓസ്ലർ ഒരുക്കിയിരിക്കുന്നത്
Ozler Movie Box Office: ഓസ്ലര്‍ തീയ്യേറ്ററുകളിൽ എത്ര നേടി..? ചിത്രത്തിൻറെ കളക്ഷൻ ഇതാ

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം ജയറാം നായകനായി തീയ്യേറ്ററുകളിൽ എത്തിയ ചിത്രമാണ് ഓസ്ലര്‍. മിഥുൻ മാനുവൽ തോമസിൻറെ സംവിധാനത്തിൽ എത്തിയ ചിത്രിയ ചിത്രത്തിൻറെ രചന രൺധീർ കൃഷ്ണനാണ്. മികച്ച ബോക്സോഫീസ് കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. 

ആദ്യ ദിനം ചിത്രം 2.88 കോടി ബോക്സോഫീസിൽ നേടിയെന്നാണ് കണക്ക്. രണ്ടാം ദിവസം 2.34 കോടി ചിത്രം നേടിയെന്നും റിപ്പോർട്ടുണ്ട്. ആകെ രണ്ട് ദിവസം കൊണ്ട് ചിത്രം 5.22 കോടിയാണ് നേടിയത്. മൂന്നാം ദിവസവും ചിത്രം മികച്ച പ്രകടനമാണ് തീയ്യേറ്ററുകളിൽ കാഴ്ചവെക്കുന്നത്.\

 

ഒരു മെഡിക്കൽ ത്രില്ലർ ചിത്രമായിട്ടാണ് മിഥുൻ മാനുവൽ ഓസ്ലർ ഒരുക്കിയിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം ജയറാം മലയാളത്തിൽ നായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. നേരമ്പോക്ക് സിനിമാസിന്റെ ബാനറിൽ ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവെലും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ്‌ സേവ്യർ, കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് റോബിൻ വർഗീസ്, രജീഷ് വേലായുധൻ, എക്സിക്യുട്ടീവ്  പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ സുഹൈബ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News