Action Hero Biju 2: ബിജു പൗലോസ് രണ്ടാം വരവിന് ഒരുങ്ങുന്നു; 'ആക്ഷൻ ഹീറോ ബിജു 2' ഷൂട്ടിങ്ങ് ഉടൻ

Action Hero Biju 2 Movie: ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണം ഉടൻ തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 02:45 PM IST
  • നിവിൻ പോളിയുടെ ഉടമസ്ഥതയിലുള്ള പോളി ജൂനിയർ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.
  • ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന വിവിധ കേസുകളാണ് ആദ്യ ഭാ​ഗത്തിൽ എബ്രിഡ് ഷൈൻ അവതരിപ്പിച്ചത്.
  • നിവിൻ പോളി - എബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ എത്തിയ രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു.
Action Hero Biju 2: ബിജു പൗലോസ് രണ്ടാം വരവിന് ഒരുങ്ങുന്നു; 'ആക്ഷൻ ഹീറോ ബിജു 2' ഷൂട്ടിങ്ങ് ഉടൻ

2016ൽ റിലീസായ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രം വൻ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ചുള്ള പുതിയ അപ്ഡേഷനാണ് ഇപ്പോൾ വരുന്നത്. സിനിമയുടെ ചിത്രീകരണം ജൂണിൽ തുടങ്ങുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങാനൊരുങ്ങുകയാണ് അണിയറക്കാർ. ആക്ഷൻ ഹീറോ ബിജുവിൽ പോലീസുകാരനായ ബിജു പൗലോസ് എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിച്ചത്. പ്രേക്ഷകർ ഒന്നടങ്കം ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ബിജു പൗലോസിന്റെ രണ്ടാം വരവിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. 

നിവിൻ പോളിയുടെ ഉടമസ്ഥതയിലുള്ള പോളി ജൂനിയർ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന വിവിധ കേസുകളാണ് ആദ്യ ഭാ​ഗത്തിൽ എബ്രിഡ് ഷൈൻ അവതരിപ്പിച്ചത്. നിവിൻ പോളി - എബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ എത്തിയ രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. 1983 ആയിരുന്നു ഇവർ ഒന്നിച്ച ആദ്യ ചിത്രം. 2014ൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. അനു ഇമ്മാനുവൽ ആയിരുന്നു ചിത്രത്തിൽ നിവിന്റെ നായിക. ജോജു ജോർജ്, കലാഭവൻ പ്രജോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Also Read: Rajni Movie: കാളിദാസൻ നായകനാകുന്ന പുതിയ ചിത്രം; 'രജനി' സെക്കൻഡ് ലുക്ക് പോസ്റ്റർ

 

രാജീവ് രവി ഒരുക്കിയ 'തുറമുഖം' ആണ് നിവിൻ പോളിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഡിജോ ജോസ് ആന്റണി, ഹനീഫ് അദേനി, ആര്യൻ രമണി ഗിരിജാവല്ലഭൻ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ ആണ് നിലവിൽ നിവിന്റേതായി അണിയറയിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News