ഇനി പാട്ട് പാടാനും ധ്യാൻ ശ്രീനിവാസൻ; ഗായകനായിട്ടുള്ള അരങ്ങേറ്റം കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ സിനിമയിലൂടെ

Dhyan Sreenivasan Singing : ടെലിവിഷൻ റിയാലിറ്റി ഷോയിലും മറ്റ് പരിപാടികളിലുമായി ഇതിന് മുമ്പ് ധ്യാൻ ഗാനം ആലപിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 25, 2023, 04:31 PM IST
  • ശ്രീനിവാസൻ കുടുംബത്തിൽ നിന്നും വിനീത് ശ്രീനിവാസൻ ഭാര്യ ദിവ്യ വിനീത് എന്നിവർക്ക് ശേഷമാണ് ധ്യാൻ ഗായകനായി എത്തുന്നത്
  • രഞ്ജിൻ രാജാണ് സംഗീത സംവിധായകൻ
  • ചിത്രം ഉടൻ തിയറ്ററുകളിലേക്കെത്തും
ഇനി പാട്ട് പാടാനും ധ്യാൻ ശ്രീനിവാസൻ; ഗായകനായിട്ടുള്ള അരങ്ങേറ്റം കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ സിനിമയിലൂടെ

നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ ഗായകനാകുന്നു. കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെയാണ് ഗായകനായിട്ടുള്ള ധ്യാനിന്റെ അരങ്ങേറ്റം. രഞ്ജിൻ രാജാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകുന്നത്. നടി സരയു മോഹന്റെ ഭർത്താവ് സനൽ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Wow സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമിക്കുന്നത്. കെ.ആഭയകുമാറും അനിൽ കുര്യനും ചേർന്നാണ് കുഞ്ഞമ്മിണീസ് ഹോസ്റ്റപിറ്റൽ സിനിമിയുടെ രചന നിർവഹിച്ചിരിക്കുന്നത്. ഇന്ദ്രജിത് സുകുമാരന്‍ സുകുമാരനൊപ്പം നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും.

ALSO READ : Bigg Boss Malayalam : "എന്റെ എക്സ് ബോയിഫ്രണ്ടിന് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് താൽപര്യമില്ല": റെനീഷ റഹിമാൻ

ശ്രീനിവാസൻ കുടുംബത്തിൽ നിന്നും വിനീത് ശ്രീനിവാസൻ ഭാര്യ ദിവ്യ വിനീത് എന്നിവർക്ക് പുറമെയാണ് ധ്യാൻ ഗായകനാകുന്നത്. നേരത്തെ ചാനൽ റിയാലിറ്റി ഷോയിലും ടെലിവിഷൻ പരിപാടിയിലും ധ്യാൻ ഗാനം ആലപിച്ചിട്ടുണ്ട്. ചെറുപ്പത്തൽ താൻ പാട്ട് പഠിച്ചിട്ടുണ്ടെന്നും ധ്യാൻ വിവിധ അഭിമുഖങ്ങൾ വെളിപ്പിടുത്തിയിരുന്നു.

കുഞ്ഞമ്മിണീസ് ഹോസ്റ്റപിറ്റൽ സിനിമിയുടെ മറ്റ് അണിയറ പ്രവർത്തകർ

ലൈൻ പ്രൊഡ്യൂസർ ഷിബു ജോബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനീഷ് സി സലിം, ക്യാമറ അജയ് ഡേവിഡ് കാച്ചാപ്പിള്ളി , എഡിറ്റർ മൻസൂർ മുത്തൂട്ടി, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, കലാസംവിധാനം ജയൻ ക്രയോൺസ് എന്നിവരാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News