Kunjamminis Hospital : ഇന്ദ്രജിത്തും നൈല ഉഷയും ഒന്നിക്കുന്നു; കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

Kunjamminis Hospital Movie : സുരേഷ് ഗോപിയാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2022, 12:18 PM IST
  • സുരേഷ് ഗോപിയാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.
  • കൂടാതെ ചിത്രത്തിൻറെ ഷൂട്ടിങ് ഇന്ന് തന്നെ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
  • ചിത്രത്തിൽ നൈല ഉഷയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
  • സനൽ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Kunjamminis Hospital : ഇന്ദ്രജിത്തും നൈല ഉഷയും ഒന്നിക്കുന്നു; കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സുരേഷ് ഗോപിയാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. കൂടാതെ ചിത്രത്തിൻറെ ഷൂട്ടിങ് ഇന്ന് തന്നെ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചിത്രത്തിൽ നൈല ഉഷയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

സനൽ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. വൗ സിനിമാസിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, നൈല ഉഷ എന്നിവരെ കൂടാതെ ബാബു രാജ്, പ്രകാശ് രാജ്, സരയു മോഹൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ALSO READ: Thuramukham Movie : മട്ടാഞ്ചേരി മൊയ്‌തുവിന്റെ ഉമ്മയായി പൂർണിമ ഇന്ദ്രജിത്ത്; ക്യാരക്ടർ പോസ്റ്റർ

സന്തോഷ് ത്രിവിക്രമൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ ലൈൻ പ്രൊഡ്യൂസർ ഷിബു ജോബാണ്. ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അഭയ കുമാർ കെയും അനിൽ കുര്യനും ചേർന്നാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ. ചിത്രത്തിൻറെ  പൂജയും ഇന്ന് നടത്തിയിരുന്നു.

ഇന്ദ്രജിത്തിന്റേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന മറ്റൊരു ചിത്രം തുറമുഖം ആണ്.  നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന ചിത്രമാണ് തുറമുഖം. സിനിമയിൽ ശക്തമായ കഥാപാത്രവുമായി പൂർണിമ ഇന്ദ്രജിത്ത് എത്തുന്നുണ്ട്. നിവിൻ പോളി അവതരിപ്പിക്കുന്ന മട്ടാഞ്ചേരി മൊയ്‌തുവിന്റെ ഉമ്മയായിട്ടാണ് പൂർണിമ തുറമുഖത്തിലെത്തുന്നത്. 

ജോജു  ജോർജ്, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. 

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപൻ ചിദംബരം തിരക്കഥയെഴുതുന്ന ചിത്രം എന്ന പ്രത്യേകത കൂടി തുറമുഖത്തിനുണ്ട്. ഗോപൻ ചിദംബരത്തിന്റെ അച്ഛൻ രചിച്ച നാടകത്തെ ആസ്ഥാനമാക്കിയുള്ള സിനിമയാണ് തുറമുഖം. അൻവർ അലിയുടെ വരികൾക്ക് കെയും ഷാഹ്ബാസ് അമാനും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ബി അജിത് കുമാറാണ് എഡിറ്റർ. ഗീതു മോഹൻദാസാണ് ടീസറും ട്രെയിലറും ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News