ഷൂട്ടിങ്ങിനിടെ നടൻ പ്രബീഷ് ചക്കാലക്കൽ കുഴഞ്ഞുവീണ് മരിച്ചു..!

മാലിന്യം മൂലമുണ്ടാകുന്ന പരിസ്ഥിതി  പ്രശ്നങ്ങളെക്കുറിച്ച് കുണ്ടന്നൂർ ബണ്ട് റോഡിൽ നടത്തികൊണ്ടിരുന്ന ഷൂട്ടിങ്ങിനിടെയാണ് സംഭവം.  സമൂഹത്തിന് വേണ്ടിയുള്ള ബോധവത്കരണ ടെലിഫിലിമാണിത്.    

Last Updated : Sep 15, 2020, 12:49 PM IST
    • മാലിന്യം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് കുണ്ടന്നൂർ ബണ്ട് റോഡിൽ നടത്തികൊണ്ടിരുന്ന ഷൂട്ടിങ്ങിനിടെയാണ് സംഭവം. സമൂഹത്തിന് വേണ്ടിയുള്ള ബോധവത്കരണ ടെലിഫിലിമാണിത്.
ഷൂട്ടിങ്ങിനിടെ നടൻ  പ്രബീഷ് ചക്കാലക്കൽ കുഴഞ്ഞുവീണ് മരിച്ചു..!

ഷൂട്ടിങ്ങിനിടെ നടനും ഡബിങ് ആർട്ടിസ്റ്റുമായ  പ്രബീഷ് ചക്കാലക്കൽ (Prabeesh Chakkalakkal) കുഴഞ്ഞുവീണ് മരിച്ചു.  നാൽപ്പത്തിനാല് വയസായിരുന്നു.  കൊച്ചിൻ കൊളാഷ്  എന്ന യുട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെയാണ് മരണം സംഭവിച്ചത്.  

മാലിന്യം മൂലമുണ്ടാകുന്ന പരിസ്ഥിതി  പ്രശ്നങ്ങളെക്കുറിച്ച് കുണ്ടന്നൂർ ബണ്ട് റോഡിൽ നടത്തികൊണ്ടിരുന്ന ഷൂട്ടിങ്ങിനിടെയാണ് സംഭവം.  സമൂഹത്തിന് വേണ്ടിയുള്ള ബോധവത്കരണ ടെലിഫിലിമാണിത്.  തന്റെ രംഗം അഭിനയിച്ചതിന് ശേഷം നാക്ക് ഉണങ്ങിയെന്നും കുറച്ച് വെള്ളം വേണമെന്നും ഫോട്ടോഗ്രാഫറോട് ആവശ്യപ്പെടുകയും വെള്ളം കൊടുത്തയുടൻ  അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ഫോട്ടോഗ്രാഫറായ സുജിത്ത് പറഞ്ഞു.  

Also read:  പ്രിയ പ്രകാശ് വാര്യരുടെ ഈ ചിത്രങ്ങൾ വൈറലാകുന്നു... 

കുഴഞ്ഞുവീണ ഉടനെ ആശുപതിയിലെത്തിക്കാൻ മറ്റ് വാഹനക്കാരോട് ആവശ്യപ്പെട്ടെങ്കിലും ആരും സഹകരിച്ചില്ലെന്നും സഹപ്രവർത്തകർ പറഞ്ഞു.  ശേഷം വൈറ്റില വെൽകെയർ ആശുപത്രിയലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.    പ്രബീഷ് ചക്കാലക്കൽ സിനിമകൾക്ക് ശബ്ദം നൽകുകയും ഒരുപാട്  ടെലിഫിലിമുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.   

ജെ എസ് ഡബ്ല്യു  സിമന്റ്സ് ലിമിറ്റഡിലെ  ഉദ്യോഗസ്ഥനും  സി എസ് എസ് സംസ്ഥാന സമിതി അംഗവുമായിരുന്നു പ്രബീഷ് ചക്കാലക്കൽ. 

അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ഫോട്ടോഗ്രാഫറായ സുജിത്ത് പറഞ്ഞു.  

Also read: 

Trending News