"പ്രായത്തെ ഇങ്ങനെ തോല്‍പ്പിക്കുന്ന ഒരു മനുഷ്യന്‍..!! മമ്മൂട്ടിയുടെ 'Thank you' പോസ്റ്റ്‌ ഏറ്റെടുത്ത് ആരാധകര്‍

മലയാളികള്‍ തങ്ങളുടെ മെഗാ സ്റ്റാര്‍ മമ്മൂട്ടി (Mammootty) യെ ജന്മദിന ആശംസകള്‍ കൊണ്ട് പൊതിഞ്ഞ ദിവസമായിരുന്നു ഇന്നലെ... 

Last Updated : Sep 8, 2020, 01:55 PM IST
  • "പ്രായത്തെ ഇങ്ങനെ തോല്‍പ്പിക്കുന്ന ഒരു മനുഷ്യന്‍..!! വൈറാലായി മമ്മൂട്ടിയുടെ 'Thank you' പോസ്റ്റ്‌
  • കുടുംബത്തോടോപ്പമാണ് മമ്മൂട്ടി പിറന്നാള്‍ ആഘോഷിച്ചത്.
"പ്രായത്തെ ഇങ്ങനെ തോല്‍പ്പിക്കുന്ന ഒരു മനുഷ്യന്‍..!! മമ്മൂട്ടിയുടെ 'Thank you' പോസ്റ്റ്‌  ഏറ്റെടുത്ത് ആരാധകര്‍

മലയാളികള്‍ തങ്ങളുടെ മെഗാ സ്റ്റാര്‍ മമ്മൂട്ടി (Mammootty) യെ ജന്മദിന ആശംസകള്‍ കൊണ്ട് പൊതിഞ്ഞ ദിവസമായിരുന്നു ഇന്നലെ... 

ലോകത്തിന്‍റെ നാനാ കോണുകളില്‍ നിന്നും ജന്മദിന സന്ദേശങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ സോഷ്യല്‍ മീഡിയ മമ്മൂട്ടി മയമായി മാറിയിരുന്നു.  ആരാധകര്‍ തന്നോട് കാണിക്കുന്ന നിരുപാധിക സ്നേഹത്തിനും പിന്തുണയ്ക്കും  നന്ദി അറിയിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടിയും രംഗത്തെത്തി.

 ജന്മദിന ആശംസകള്‍ക്ക് മറുപടിയായി മമ്മൂട്ടി നല്‍കിയ 'Thank you' പോസ്റ്റ്‌  ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്.  

'Thank you' പോസ്റ്റിനൊപ്പം മമ്മൂട്ടി പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ആരാകരുടെ ഹൃദയം കവരുന്നത്. 'പ്രായത്തെ ഇങ്ങനെ തോല്‍പ്പിക്കുന്ന ഒരു മനുഷ്യന്‍,' എന്ന കമന്‍റോടെ ആരാധകര്‍ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു....

ജോയ് ആലുക്കാസ് സഹകരണത്തോടെ  ഒരുക്കിയ കലണ്ടർ ഫോട്ടോഷൂട്ടിലെ ഏറ്റവും പുതിയ ചിത്രമാണ്‌  മമ്മൂട്ടി പോസ്റ്റ് ചെയ്തിരുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 

Thank you all !! 

A post shared by Mammootty (@mammootty) on

കുടുംബത്തോടോപ്പമാണ് മമ്മൂട്ടി പിറന്നാള്‍ ആഘോഷിച്ചത്.  കോവിഡ്‌  മൂലം ഷൂട്ടിംഗ് മുടക്കമായതിനാല്‍ ഏറെ നാളായി കൊച്ചിയിലെ  വീട്ടിലാണ്‌ താരം. അതിനാല്‍ തന്നെ ഇത്തവണത്തെ ജന്മ ദിനാഘോഷം ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു... 

Also read: ലോകമാകെയും കോടികോടികള്‍ നെഞ്ചിലേറ്റും മമ്മൂക്ക...!! താരത്തിന് പിറന്നാള്‍ ഗാനമൊരുക്കി നാദിര്‍ഷയും സംഘവും

 

Trending News